ചൈന നമ്മുടെ പ്രദേശങ്ങൾ കൈയടക്കിയതും ദൈവത്തിന്‍റെ പ്രവൃത്തിയാണോ? പരിഹാസവുമായി രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമർശനവുമായി രാഹുല്‍ ഗാന്ധി. ചൈന കൈയടക്കിയ പ്രദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എന്ന് തിരിച്ചുപിടിക്കുമെന്ന് രാഹുല്‍ ചോദിച്ചു. ട്വിറ്ററിലായിരുന്നു പ്രതികരണം.

നേരത്തെ കോവിഡ് കാരണം സാമ്പത്തിക നില തകര്‍ന്നത് ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് പറഞ്ഞ ധനമന്ത്രി നിര്‍മലാ സീതാരാമനെ കൂടി പരിഹസിച്ചുകൊണ്ടാണ് രാഹുലിന്‍റെ ട്വീറ്റ്.

'ചൈനക്കാര്‍ നമ്മുടെ ഭൂമി കൈയേറിയിരിക്കുന്നു. അത് എപ്പോഴാണ് തിരിച്ചുപിടിക്കുക? അതോ ഇതും ദൈവത്തിന്‍റെ പ്രവൃത്തിയാണെന്ന് പറഞ്ഞ് കൈയൊഴിയുമോ?' രാഹുല്‍ ചോദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.