ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലം ജൂൺ നാലിന് പുറത്ത് വരാനിരിക്കെ ഒരു വിമാനത്തിന്റെ ബോർഡിങ് പാസിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ജൂൺ നാലിന് തെരഞ്ഞെടുപ്പ് ഫലമറിഞ്ഞതിന് പിന്നാലെ അഞ്ചാം തീയതി രാഹുൽ ബാങ്കോക്കിലേക്ക് പോവുകയാണെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. രാഹുലിന്റെ ബാങ്കോക്ക് യാത്രക്ക് തെളിവായി ഒരു ബോർഡിങ് പാസിന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.
M S Manral ( Modi ka pariwar ) എന്ന എക്സ് അക്കൗണ്ടിൽ നിന്നാണ് ബോർഡിങ് പാസ് പ്രചരിച്ചത്. എന്നാൽ, വിവിധ ഫാക്ട് ചെക്കിങ് വെബ്സൈറ്റുകളുടെ പരിശോധനയിൽ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് കണ്ടെത്തി. ബോർഡിങ് പാസിന്റെ ചിത്രത്തിൽ രണ്ട് ഫ്ലൈറ്റ് നമ്പറുകളുണ്ട്. യു.കെ 121, യു.കെ 115 എന്നീ രണ്ട് ഫ്ലൈറ്റ് നമ്പറുകളാണ് ബോർഡിങ് പാസിലുള്ളത്.
ന്യൂസ്ചെക്കർ എന്ന വെബ്സൈറ്റ് പറയുന്നത് പ്രകാരം ഇപ്പോൾ പ്രചരിക്കുന്ന ചിത്രത്തിന് സമാനമായൊരു ഇമേജ് ലൈവ്ഫ്രംഎലോഞ്ച്.കോമിൽ നേരത്തെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വെബ്സൈറ്റിന്റെ മുൻ എഡിറ്ററായ അജയ് അവാന്തെ 2019ൽ അഞ്ച് വർഷം മുമ്പ് നടത്തിയ ഡൽഹി-സിംഗപ്പൂർ യാത്രയുടെ ബോർഡിങ് പാസിന്റെ ചിത്രം സൈറ്റിലെ വാർത്തക്കൊപ്പം പ്രസിദ്ധീകരിച്ചിരുന്നു. ഈ ചിത്രത്തിൽ എഡിറ്റിങ് വരുത്തിയാണ് രാഹുലിന്റെ ബോർഡിങ് പാസാക്കി മാറ്റിയത്.
(എക്സിലൂടെ പ്രചരിക്കുന്ന വ്യാജ ചിത്രം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.