ന്യൂഡൽഹി: പോപുലർ ഫ്രണ്ടുമായി ബന്ധം ഓർമിപ്പിച്ച് സിദ്ദീഖ് കാപ്പെന ഡൽഹിക്ക് കൊണ്ടു വരുന്നത് തടയാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്ത നടത്തിയ വിചിത്ര വാദങ്ങളെല്ലാം സുപ്രീംകോടതി തള്ളി. പോപുലർ ഫ്രണ്ട് നിരോധിത സംഘടനയാണോയെന്ന് മേത്തയോട് ചോദിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്, സിദ്ദീഖ് കാപ്പനു മേലുള്ള സംഘടനാ ടാഗ് അവഗണിക്കുകയാണെന്നും ജീവൻ അപായാവസ്ഥയിലാണെന്നും ഓർമിപ്പിച്ചു.
വസ്തുതകൾ പരിശോധിച്ചാൽ കേസ് വീണ്ടും നീട്ടിക്കൊണ്ടുപോകുന്നതിൽ യുക്തിയില്ല എന്നു പറഞ്ഞാണ് കാപ്പനെ ചികിത്സക്കായി ഡൽഹിയിലേക്ക് മാറ്റാനുള്ള വിധി ചീഫ് ജസ്റ്റിസ് എൻ.വി. രമണ പുറപ്പെടുവിച്ചത്.
ജുഡീഷ്യൽ കസ്റ്റഡിയിലുള്ള കാപ്പെൻറ ഹേബിയസ് കോർപസ് ഹരജി നിലനിൽക്കില്ലെന്ന് തുഷാർ മേത്ത വാദിച്ചു. മൂന്നു വർഷം മുമ്പ് പൂട്ടിയ തേജസ് ദിനപത്രത്തിെൻറ തിരിച്ചറിയൽ കാർഡാണ് കാപ്പെൻറ കൈവശമുള്ളത്. നിരോധിത സംഘടനയായ സിമിയുമായി ബന്ധമുള്ള പോപുലർ ഫ്രണ്ടിെൻറ മുഖപത്രമാണ് തേജസ് എന്നും കാഴ്ചപ്പാടുകൾ അങ്ങേയറ്റം തീവ്രമാണതെന്നും കാപ്പൻ കേരളത്തിൽ മതപരമായ ഭിന്നിപ്പുണ്ടാക്കിയിട്ടുണ്ടെന്നും മേത്ത വാദിച്ചു. ജാതി സമുദായ അസ്വസ്ഥതയുണ്ടാക്കാനാണ് കാപ്പൻ ഉത്തർപ്രദേശിൽ വന്നതെന്നും മേത്ത ആരോപിച്ചു.
ഐ.എസ് അംഗങ്ങളുമായി ബന്ധമുള്ളവരാണ് പി.എഫ്.ഐ എന്നും കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും കേസുകൾ നേരിടുന്നുണ്ടെന്നും കാപ്പൻ ഇത്തരം നിരവധി ആളുകളുമായി ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം വാദം തുടർന്നു. ഈ ഘട്ടത്തിൽ ഇടെപട്ട ജസ്റ്റിസ് സൂര്യകാന്ത്, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. ചില സംസ്ഥാനങ്ങൾ നിരോധിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. രാജ്യത്തൊന്നാകെ നിരോധിച്ചിട്ടില്ല എന്നാണ് അതിനർഥമെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞപ്പോൾ കേന്ദ്ര സർക്കാർ നിരോധനം പരിഗണിക്കുന്നുണ്ടെന്നായി മേത്ത.
സിദ്ദീഖ് കാപ്പന് പി.എഫ്.ഐയുടെ പണമിടപാടുമായി ബന്ധമുണ്ടെന്ന ആരോപണത്തെ ഖണ്ഡിച്ച ജസ്റ്റിസ് സൂര്യകാന്ത് ഇത് ആയിരങ്ങളാണോ ലക്ഷങ്ങളാണോ എന്ന് യു.പി സർക്കാറിനോട് ചോദിച്ചു. കേവലം 25,000 രൂപ മാത്രം ശമ്പളമുള്ളയാളാണ് സിദ്ദീഖ് കാപ്പൻ എന്നാണ് ഹരജിക്കാർ പറയുന്നത്. ഒരു ചെറിയ പത്രപ്രവർത്തകന് എല്ലായിടത്തും കിട്ടുന്ന ശമ്പളവുമാണതെന്നും ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.