മുംബൈ: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നെന്ന് സംശയിക്കുന്ന മഹാരാഷ്ട്രയിലെ താണെ നിവാസി ലിബിയയില്‍ പിടിയിലായെന്ന് മഹാരാഷ്ട്ര എ.ടി.എസ്. താണെയിലെ മുംബ്ര നിവാസി തബ്രേസ് മുഹമ്മദ് താംമ്പെ(28)യെയാണ് ഒരാഴ്ചമുമ്പ് ലിബിയന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഓയില്‍ കമ്പനിയില്‍ ജോലി തേടി ഈജിപ്തിലേക്ക് പോയ തബ്രേസ് സുഹൃത്ത് അലിയുടെ ക്ഷണം സ്വീകരിച്ച് ലിബിയയിലത്തെി ഐ.എസില്‍ ചേരുകയായിരുന്നുവെന്നാണ് പറയുന്നത്. മുമ്പ് സൗദിയിലെ റിയാദില്‍ ജോലിയിലായിരിക്കെ സഹപ്രവര്‍ത്തകനായിരുന്നു അലിയെന്നും എ.ടി.എസ് പറയുന്നു. അലിയെക്കുറിച്ചുള്ള വിവരം ശേഖരിക്കുകയാണ് ഇന്ത്യന്‍ ഏജന്‍സികള്‍. ഇയാള്‍ ഇന്ത്യക്കാരനാണൊ എന്നതില്‍ ഉറപ്പില്ല.
എന്നാല്‍, ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് എ.ടി.എസ് മേധാവി അതുല്‍ചന്ദ്ര കുല്‍ക്കര്‍ണി പറഞ്ഞു. അറസ്റ്റിലാകുന്നതുവരെ ഭാര്യ, മാതാവ്, സഹോദരന്‍ എന്നിവരുമായി ടെലിഫോണിലൂടെ സമ്പര്‍ക്കം തുടര്‍ന്നിരുന്ന തബ്രേസ് ഐ.എസിനായി പ്രവര്‍ത്തിക്കുന്നുവെന്ന് കുടുംബത്തോട് വെളിപ്പെടുത്തിയെന്നും അവരോട് ലിബിയയിലേക്ക് കുടിയേറാന്‍ ആവശ്യപ്പെട്ടെന്നും എ.ടി.എസ് പറഞ്ഞു. സഹോദരന്‍െറ പരാതിയെ തുടര്‍ന്ന് മാസങ്ങളായി തബ്രേസിന്‍െറ നീക്കങ്ങള്‍ നിരീക്ഷിച്ചുവരുകയായിരുന്നുവെന്നും എ.ടി.എസ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. തബ്രേസുമായി ബന്ധം പുലര്‍ത്തിയവരും നിരീക്ഷണത്തിലാണ്. യു.എ.പി.എ പ്രകാരം തബ്രേസിനെതിരെ എ.ടി.എസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.