അഹമദാബാദ്: ഇശ്റത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ മുൻ െഎ.പി.എസ് ഉദ്യോഗസ്ഥൻ ഡി.ജി. വൻസാരയുടെ വിടുതൽ ഹരജിയിൽ വിചാരണ പൂർത്തിയായി. വിധിപ്രഖ്യാപനം ജൂലൈ 17നുണ്ടാകും. വിരമിച്ച ഡി.ജി.പിയും മുൻ മേലുദ്യോഗസ്ഥനുമായ പി.പി. പാണ്ഡെയെ കേസിൽ കുറ്റമുക്തനാക്കിയതിനെ തുടർന്നാണ് വൻസാര സി.ബി.െഎ കോടതിയെ സമീപിച്ചത്.
ഗുജറാത്ത് പൊലീസും ഇൻറലിജൻസ് ബ്യൂറോയിലെ ഉദ്യോഗസ്ഥരും ചേർന്ന് 2004ൽ നടപ്പാക്കിയ ഇശ്റത് ജഹാൻ വ്യജ ഏറ്റുമുട്ടലിൽ ഗൂഢാലോചന നടത്തിയെന്നാണ് വൻസാരെക്കെതിരെ ചുമത്തിയ കുറ്റം. കേസിൽ ജാമ്യത്തിലാണ് ഇപ്പോൾ വൻസാര. കേസിൽ കുറ്റാേരാപിതനായ മുൻ എസ്.പി. എൻ.കെ. അമീനിെൻറ വിടുതൽ ഹരജിയിലും കോടതി 17ന് വിധി പറഞ്ഞേക്കും.
വൻസാരയുെട ഹരജിയെ എതിർത്ത സി.ബി.െഎക്ക് വേണ്ടി ഹാജരായ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.സി. കൊഡേകർ ആവശ്യത്തിന് തെളിവുകൾ ലഭിച്ചില്ലായിരുന്നുവെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ വൻസാരക്ക് കുറ്റപത്രം നൽകില്ലായിരുന്നുവെന്ന് വാദിച്ചു. വൻസാരക്കെതിരായ സാക്ഷി മൊഴികളും പ്രോസിക്യൂട്ടർ ചൂണ്ടിക്കാണിച്ചു. എന്നാൽ, കുറ്റപത്രം കെട്ടിച്ചമച്ചതാണെന്ന് വൻസാര വാദിച്ചു. കേസിൽ ഏഴു പൊലീസുകാർക്കാണ് സി.ബി.െഎ കുറ്റപത്രം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.