ന്യൂഡല്‍ഹി: പൗരത്വ സമരത്തില്‍ പങ്കെടുത്തതിന് യു.എ.പി.എ ചുമത്തി ജയിലിലടച്ച ഡല്‍ഹിയിലെ അഭിഭാഷകകൂടിയായ വനിത കോണ്‍ഗ്രസ് നേതാവ് ഇശ്റത്ത് ജഹാന് വിവാഹിതയാകാന്‍ ഡല്‍ഹി കോടതി 10 ദിവസം ജാമ്യം അനുവദിച്ചു. 30 ദിവസത്തേക്കാണ് ജാമ്യം ആവശ്യപ്പെട്ടത്. ലക്ഷം രൂപയുടെ രണ്ട് ബോണ്ട് ജാമ്യത്തില്‍ ജൂണ്‍ 10 മുതല്‍ 19 വരെയാണ് ജാമ്യം. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശാഹീന്‍ബാഗ് മാതൃകയില്‍ വനിതകളെ സംഘടിപ്പിച്ച് സമാധാനപരമായി സമരം നയിച്ചതിനാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.
ഡൽഹി വംശഹത്യയിൽ ആക്രമണത്തിനിരയായ ഇശ്റത്തിനെ പ്രതിയാക്കി യു.എ.പി.എ ചുമത്തി. ഇശ്റത്ത് ജഹാനോടൊപ്പം മറ്റൊരു പൗരത്വ സമര നേതാവ് ഖാലിദ് സൈഫിയെയും വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍നിന്ന് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഇവരുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ വിവാഹം ഉറപ്പുവരുത്താന്‍ അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സമയം ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് ശനിയാഴ്ചത്തേക്ക് ഹരജി മാറ്റി. 2020 ജൂണ്‍ 12ന് വിവാഹം നടത്താന്‍ 2018ല്‍ നിശ്ചയിച്ചതാണെന്ന് ഇശ്റത്ത് ജഹാന് വേണ്ടി ഹാജരായ അഭിഭാഷകന് എസ്.കെ. ശര്‍മ ബോധിപ്പിച്ചു. കേസില്‍ ഇശ്റത്ത് ജഹാനെ അന്യായമായി കുടുക്കിയതാണെന്നും ജാമ്യാപേക്ഷയില്‍ ബോധിപ്പിച്ചിരുന്നു. ഇശ്റത്തിെൻറ അതേ എഫ്.ഐ.ആറില്‍ പ്രതിചേര്‍ത്ത എസ്.ഐ.ഒ നേതാവ് ആസിഫ് ഇഖ്ബാല്‍ തന്‍ഹയുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ ഒരു ഭാഗത്തേക്ക് മാത്രമാണ് അന്വേഷണമെന്ന് കോടതി ഡല്‍ഹി പൊലീസിനെ വിമര്‍ശിച്ചിരുന്നു.
പിഞ്ച്റ തോഡിെൻറ ഗുലിഫ്ഷാ ഖാതൂന്‍, സഫൂറ സര്‍ഗര്‍, മീരാന്‍ ഹൈദര്‍, ളിഫാഉര്റഹ്മാന്, ഖാലിദ് സൈഫി ഏറ്റവുമൊടുവില്‍ നടാഷ നര്‍വല്‍ എന്നിവരെയും ഇതേ കേസില്‍ അറസ്റ്റ് ചെയ്താണ് എഫ്.ഐ.ആര് ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.