ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ വെച്ച് കാണാതായ ഇന്ത്യൻ വ്യോമസേനയുടെ യാത്രാവിമാനം കണ്ടെത്താൻ രാജ്യത്തിെൻറ സൈ നിക, ഉപഗ്രഹ സേവനങ്ങൾ ഉപയോഗപ്പെടുത്തും. ഐ.എസ്.ആർ.ഒ അവരുടെ റിസാറ്റ് സീരീസിലുള്ള റഡാർ ഇമേജിങ് സാറ്റലൈറ്റിെൻറ സേവനം തെരച്ചിലിനായി ഉപയോഗിക്കും. വടക്ക് കിഴക്കൻ ഭാഗങ്ങളിലുള്ള മേഘാവൃതമായ അന്തരീക്ഷം തെരച്ചിലിന് തടസ്സമാവുന്നുണ്ട്.
അസമിലെ ജോർഹത്തിൽ നിന്ന് പറന്നുയർന്ന ആൻറനോവ് എ.എൻ 32 എന്ന വിമാനമാണ് തിങ്കളാഴ്ച കാണാതായത്. ഏഴ് വ്യോമസേന ഓഫീസർമാരും ആറ് ജവാൻമാരുമടക്കം 13 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അരുണാചൽ പ്രദേശിലെ മെൻചുക്ക അഡ്വാൻസ് ലാൻഡിങ് ഗ്രൂണ്ടിലേക്ക് ഉച്ചക്ക് 12.25ഓടു കൂടിയായിരുന്നു വിമാനം യാത്ര തിരിച്ചത്.
ഉച്ചക്ക് ഒരു മണിയോടുകൂടി ഗ്രൗണ്ട് ഏജൻസികൾക്ക് വിമാനവുമായി ബന്ധപ്പെടാൻ സാധിച്ചെങ്കിലും ഇതിനു ശേഷം വിമാനത്തെ കുറിച്ച് അറിവില്ല. ഇതേതുടർന്ന് തെരച്ചിലിനായി വ്യോമസേന സുഖോയ്-30 കോംപാറ്റ് വിമാനം, സി-130 സ്പെഷ്യൽ ഓപറേഷൻ വിമാനം തുടങ്ങിയവയടക്കം ലഭ്യമാക്കുകയും ഗ്രൗണ്ട് ട്രൂപ്പുകളെ സജ്ജീകരിക്കുകയും െചയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.