ബംഗളൂരു: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ദൗത്യത്തിനു പിന്നാലെ ചന്ദ്രനിൽ നിന്നുള്ള രസകരമായ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഐ.എസ്.ആർ.ഒ. ഇതിനകം തന്നെ ചന്ദ്രനിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ ഐ.എസ്.ആർ.ഒ പുറത്തുവിട്ടിരുന്നു.
സുരക്ഷിതമായ സഞ്ചാര പാത ഉറപ്പുവരുത്താന്‍ ചന്ദ്രോപരിതലത്തില്‍ ഒരു ദിശയില്‍ നിന്ന് മറ്റൊരു ദിശയിലേക്ക് തിരിയുന്ന റോവറിന്റെ ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
വിക്രം ലാന്‍ഡറിലെ ലാന്‍ഡര്‍ ഇമേജ് ക്യാമറയാണ് ഈ ദൃശ്യം ഒപ്പിയെടുത്തത്. ഒരു കുട്ടി ചന്ദ്രനിലെ മുറ്റത്ത് കളിക്കുന്നത് അമ്മ സ്നേഹത്തോടെ നോക്കി നില്‍ക്കുന്നത് പോലെ ഇത് തോന്നുന്നില്ലേ? എന്നാണ് വിഡിയോ പങ്കുവെച്ചുകൊണ്ട് ഐ.എസ്.ആർ.ഒ എക്‌സ് പോസ്റ്റില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിക്കുന്നത്. നിമിഷ നേരം കൊണ്ട്നിരവധിയാളുകളാണ് വിഡിയോ കണ്ടത്.
ചന്ദ്രനില്‍ പേടകം ഇറക്കിയുള്ള പര്യവേക്ഷണ ദൗത്യത്തില്‍ ലാൻഡറിനൊപ്പം റോവറും ഐ.എസ്.ആർ.ഒ ചന്ദ്രനിലെത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.