‘ഇൗ ഒാർക്കിഡ്​ നടക്കും’ അവിശ്വസനീയമെന്ന്​ സോഷ്യൽ മീഡിയ -വിഡിയോ

ന്യൂഡൽഹി: ആദ്യം കണ്ടപ്പോൾ സംശയം ഇത്​ പ്രാണിയാ​ണോ അതോ പൂവോ. ഒാർക്കിഡ്​ പൂവിനെ പോലെ​ തോന്നിക്കുന്ന ഇൗ ചെറുപ്രാണി നടന്നപ്പോൾ അത്​ഭുതവും. പിങ്കും വെള്ളയും കലർന്ന ഒാർക്കിഡ്​ പൂവിന്​ സമാനമായ പ്രാണിയുടെ ചി​ത്രം ഇന്ത്യൻ ഫോറസ്​റ്റ്​ സർവിസ്​ ഒാഫിസർ സുശാന്ത നന്ദയാണ്​ ട്വിറ്ററിൽ പങ്കുവെച്ചത്​. 

നടക്കുന്ന ഒാർക്കിഡ്​ എന്ന തല​ക്കെ​േട്ടാടെയാണ്​ ചിത്രം പോസ്​റ്റ്​ ചെയ്​തിരിക്കുന്നത്​. ‘ഇൗ ചെറുപ്രാണിയെ ഒാർക്കിഡ്​ മാൻഡിസ്​ എന്നുവിളിക്കുന്നു. ഇന്ത്യയിലെ പ​ശ്ചിമഘട്ട മലനിരകളിൽ കാണപ്പെടുന്നു. പ്രകൃതിയിലെ അവിശ്വസനീയത’ എന്ന ചെറുകുറിപ്പും ചിത്ര​ത്തിനൊപ്പമുണ്ട്​.

പത്തു സെക്കൻഡ്​ മാത്രമുള്ള വിഡിയോയിൽ ഇലയുടെ മുകളിലിരിക്കുന്ന ഇൗ പ്രാണി അനങ്ങുന്നതും കാണാനാകും. പശ്ചിമഘട്ട മലനിരകളിൽ അപൂർവങ്ങളിൽ അപൂവമായി കാണുന്ന പ്രാണിവർഗമാണിത്​. ഒാർക്കിഡ്​ പൂവിന്​ സമാനമായ ഇതളുകൾ പോലെയാണ്​ ഇവയുടെ കാലുകൾ. സഞ്ചരിക്കുന്ന ഒാർക്കിഡി​​െൻറ വിഡിയോക്ക്​ താഴെ അവിശ്വസനീയമെന്ന കമൻറാണ്​ പലരും പങ്കുവെച്ചത്​. 

Tags:    
News Summary - Is it a flower or an insect Viral video -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.