ചെന്നൈ: തിരുവണ്ണാമലയിൽ മുതിർന്ന ഡി.എം.കെ നേതാവും മുൻമന്ത്രിയുമായ എ.വി. വേലുവിെൻറ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റുമായി ആദായനികുതി വകുപ്പിെൻറ മിന്നൽ പരിശോധന.
ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കായി ബുധനാഴ്ച രാത്രി തിരുവണ്ണാമലയിൽ എത്തിയിരുന്നു. വേലുവിെൻറ അരുണൈ എൻജിനീയറിങ് കോളജ് കാമ്പസിലുള്ള െഗസ്റ്റ്ഹൗസിലാണ് സ്റ്റാലിൻ താമസിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ എ.വി. വേലുവിനുവേണ്ടി സ്റ്റാലിൻ പ്രചാരണത്തിനായി കോളജിൽനിന്ന് പുറത്തുപോയി നിമിഷങ്ങൾക്കുള്ളിലാണ് വാഹനങ്ങളിൽ ഇരുപതോളം െഎ.ടി ഉദ്യോഗസ്ഥരുടെ സംഘമെത്തിയത്.
വേലുവിെൻറ ഉടമസ്ഥതയിലുള്ള രണ്ട് എൻജിനീയറിങ് കോളജുകളും രണ്ട് ആർട്സ് കോളജുകളും ഉൾപ്പെടെ ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മിനറൽ വാട്ടർ കമ്പനി ഒാഫിസും ചെന്നൈ ആഴ്വാർപേട്ടയിലെ വസതിയും ഉൾപ്പെടെ പത്തിലധികം കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.