പൂഞ്ച്: കശ്മീരിൽ അടിക്കടിയുണ്ടാകുന്ന തീവ്രവാദ ആക്രമണത്തിൽ സർക്കാറിനെ വിമർശിച്ച് മുൻ കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല. അപകടകരമായ അവസ്ഥയാണ് കാശ്മീരിലുള്ളതെന്ന് അദ്ദേഹം കൂറ്റപ്പെടുത്തി.
കുട്ടികളെല്ലാം തോക്കെടുക്കുകയാണ്. പാകിസ്താനാണ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിന്നിൽ. കാശ്മീർ ജനത ഇതിനെ പിന്തുണക്കരുത്. കേന്ദ്രം വിഷയത്തിൽ ഇടപെടണം. ഇത് കൂടാതെ പ്രശ്ന പരിഹാരത്തിന് ജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും ഫാറൂഖ് അബ്ദുല്ല കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.