ന്യൂഡൽഹി: മധ്യപ്രദേശിലെ മുൻ കോൺഗ്രസ് സർക്കാറിനെ വിമർശിച്ച് കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ േജ്യാതിരാദിത്യ സിന്ധ്യ. കമൽനാഥിൻെറ നേതൃത്വത്തിലുണ്ടായിരുന്നത് പണത്തെ മാത്രം അടിസ്ഥാനമാക്കി പ്രവർത്തിച്ച അഴിമതി സർക്കാർ ആയിരുന്നുവെന്ന് സിന്ധ്യ ആരോപിച്ചു.
അവർ വല്ലഭ് ഭവനെ അഴിമതിയുടെ ഹബ്ബാക്കി മാറ്റി. പൊതുജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെ പൂർണമായും അവഗണിച്ചു. അതേക്കുറിച്ച് തന്നോട് ചോദിക്കേണ്ടെന്നും മധ്യപ്രദേശിലെ ജനങ്ങളോട് ചോദിച്ചാൽമതിയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട് കമൽനാഥുമായുണ്ടായ തർക്കത്തിനൊടുവിലാണ് ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.