ലഖ്നോ: ബുലന്ദ്ശഹറിലെ പൊലീസുകാരൻ സുബോധ് കുമാറിെൻറ കൊലപാതകത്തിൽ പ്രതികരണവുമായി യു.പി മുഖ്യമന്ത്ര ി യോഗി ആദിത്യനാഥ്. ഇതാദ്യമായാണ് വിഷയത്തിൽ യോഗി ആദിത്യനാഥ് പ്രതികരണം നടത്തുന്നത്. സുബോധ് കുമാറിെൻറ മരണം ആൾക്കൂട്ട കൊലപാതകമല്ലെന്നും അപകടം മാത്രമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. സംഭവവുമായി ബന്ധമുള്ള ആരും രക്ഷപ്പെടില്ലെന്നും യോഗി കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ ഗോ വധത്തിനെ ചൊല്ലിയുണ്ടായ കലാപത്തിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥനായ സുബോധ് കുമാർ കൊല്ലപ്പെട്ടത്. ജിത്തു ഫൗജിയെന്ന സൈനികനാണ് കൊലപാതകത്തിന് പിന്നിലെന്നുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.
ഗ്രാമത്തിൽ പശുക്കളുടെ ജഡങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു. കലാപത്തിനിടെ പൊലീസ് ഇൻസ്പെക്ടറെ അക്രമികൾ പിന്തുടർന്ന് വെടിവെച്ചു കൊല്ലുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.