ന്യൂഡൽഹി: നന്നായി ഹിന്ദി അറിയാത്തത് പ്രധാനമന്ത്രിയാകുന്നതിന് തനിക്ക് തടസ്സമായതായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. രാജ്യത്തെ ജനങ്ങളുടെ ഭാഷ നന്നായി സംസാരിക്കാനറിയാത്തത് മറ്റ് രാഷ്ട്രീയ കാരണങ്ങൾക്കൊപ്പം പ്രധാനമന്ത്രിയാകുന്നതിന് അയോഗ്യതയാണെന്നും ‘ടൈംസ് ഒാഫ് ഇന്ത്യ’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ‘‘ഡോക്ടർ സാഹിബ് (മൻമോഹൻ സിങ്) തന്നെയാണ് പ്രധാനമന്ത്രി പദത്തിന് അനുയോജ്യൻ. 2004ൽ സോണിയ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നു തന്നെയാണ് എല്ലാവരും വിചാരിച്ചത്. അവരുടെ പേരിലാണ് വോട്ട് പിടിച്ചത്. അവർ വ്യാപകമായി പ്രചാരണവും നടത്തിയിരുന്നു. തങ്ങൾക്ക് 147 സീറ്റും കിട്ടി. പാർട്ടി ലീഡറും യു.പി.എ ലീഡറുമായി സോണിയ തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, അവർ പദവി നിരസിച്ചതോടെ ഡോക്ടർ സാഹിബല്ലാതെ മറ്റൊരു ‘ചോയ്സും’ ഇല്ലാതായി’’ -പ്രണബ് പറഞ്ഞു.
‘‘താൻ പ്രധാനമന്ത്രിയാകാതിരുന്നതിന് ഒരു രാഷ്ട്രീയ കാരണവുമുണ്ട്. 34 വർഷം ഇടതുപക്ഷം ഭരിച്ച സംസ്ഥാനത്തെയാണ് താൻ പ്രതിനിധാനം ചെയ്യുന്നത്. ഒരു നേതാവ് പ്രധാനമന്ത്രിയാകുേമ്പാൾ അയാളുടെ പാർട്ടി എപ്പോഴെങ്കിലും ആ സംസ്ഥാനത്ത് ഭരണത്തിലുണ്ടായിരിക്കേണ്ടതല്ലേ? ഡോക്ടർ സാഹിബിന് ആ അയോഗ്യതയുണ്ടായിരുന്നില്ല. അദ്ദേഹം പ്രധാനമന്ത്രിയാകുേമ്പാൾ പഞ്ചാബിൽ കോൺഗ്രസ് ആയിരുന്നു അധികാരത്തിൽ.
2012ൽ രാഷ്ട്രപതിയെ തെരഞ്ഞെടുക്കേണ്ടി വന്നപ്പോൾ താൻ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത് ചില അഭ്യൂഹങ്ങളുയർത്തിയിരുന്നു. അതിൽ കഴമ്പില്ല. നിരവധി പേരുകൾ അന്ന് പരിഗണിക്കപ്പെട്ടു. അവസാനം മൻമോഹൻ സിങ്ങിെൻറ പേര് വന്നു. പക്ഷേ, അത് കോൺഗ്രസുകാർ അംഗീകരിച്ചില്ല. 2004ൽ സംഭവിച്ചതുപോലെ സോണിയ എല്ലാവരെയും ഞെട്ടിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല’’ -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.