കുല്‍ഭൂഷൻെറ പുനഃപരിശോധന ഹരജി: പാകിസ്​താൻ വാദം പരിഹാസ്യമെന്ന്​ വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: ചാരവൃത്തി കേസിൽ പുനഃപരിശോധന ഹരജി നൽകാൻ കുൽഭൂഷൻ ജാദവ്​ വിസമ്മതിക്കുകയാണെന്ന പാകിസ്​താൻ വാദം പരിഹാസ്യമാണെന്ന്​ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. കുൽഭൂഷനെ പുനഃപരിശോധന ഹരജി നൽകുന്നതിൽ നിന്ന്​ പാകിസ്​താൻ നിർബന്ധപൂർവം പിന്തിരിപ്പിക്കുകയാണെന്ന്​ വിദേശകാര്യമന്ത്രാലയം ആരോപിച്ചു.  കുൽഭൂഷന്​ നിയമപരമായി ലഭ്യമായ അവസാന അവസരം പോലും ഇല്ലാതാക്കുകയാണ്​ പാകിസ്​താൻ ചെയ്യുന്നതെന്ന്​ മന്ത്രാലയം വക്​താവ്​ അനുരാഗ്​ ശ്രീവാസ്​തവ കുറ്റപ്പെടുത്തി.

കുൽഭൂഷൺ ജാദവ്​ വിധി പുന​ഃപരിശോധിക്കാനുള്ള ഹരജി നൽകാൻ വിസമ്മതിക്കുന്നതായി പാകിസ്​താൻ അറിയിച്ചിരുന്നു. ദയാഹരജിയുമായി മുന്നോട്ട് പോകാനാണ്​ അ​ദ്ദേഹത്തി​​​െൻറ തീരുമാനമെന്നും നിയമസഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പാക്​ അഡീഷണൽ അറ്റോർണി ജനറൽ അഹമ്മദ് ഇർഫാൻ പറഞ്ഞിരുന്നു.


ആരോപിക്കപ്പെട്ട കുറ്റവും വധശിക്ഷയും പുനഃപരിശോധിക്ക​ുന്നതിന്​ ജൂണ്‍ 17ന് കുല്‍ഭൂഷണിന്​ അവസരം നൽകിയിരുന്നു.  എന്നാല്‍, അദ്ദേഹം അത് നിരസിച്ചതായാണ്​ അഡീഷണൽ അറ്റോർണി ജനറൽ പറയുന്നതെന്ന്​ വാർത്ത ഏജന്‍സിയായ എ.എൻ.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചാരവൃത്തിയും അട്ടിമറി ശ്രമവും ആരോപിച്ച്​ 2016 മാർച്ച് മൂന്നിനാണ്​ ബലൂചിസ്താനില്‍നിന്ന് കുൽഭൂഷണിനെ പാകിസ്​താൻ അറസ്​റ്റ്​  ചെയ്​തത്​. റോ ഏജൻറാണെന്ന്​ ആരോപിച്ച്​ 2017ൽ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്​തു. എന്നാൽ, ആരോപണം അടിസ്​ഥാനരഹിതമാണെന്നും ഇറാനിയൻ തുറമുഖമായ ചബഹാറിൽനിന്ന് തന്നെ തട്ടിക്കൊണ്ടുപോയതാണെന്നും അദ്ദേഹം വ്യക്​തമാക്കിയിരുന്നു.

ഇന്ത്യയുടെ അപ്പീല്‍ പരിഗണിച്ച്​ ജാദവി​​​െൻറ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തിരുന്നു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതി പാക് പ്രധാനമന്ത്രിക്ക് കത്തും അയച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബർ രണ്ടിന്​ പാകിസ്താനിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമ്മീഷണർ ഗൗരവ് അലുവാലിയ കുൽഭൂഷൻ ജാദവിനെ സന്ദർശിച്ചിരുന്നു.
 

Tags:    
News Summary - 'It's a Farce': India Says Kulbhushan Jadhav Coerced by Pakistan into Refusing to File Review Petition-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.