മുംബൈ: പ്രമുഖ മാധ്യമപ്രവർത്തകൻ ജ്യോതിർമയി ഡേ (ജേഡെ) വധക്കേസിൽ ഒമ്പതു പ്രതികൾക്കും ജീവപര്യന്തം. സി.ബി.െഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ പ്രതിയായിരുന്ന മാധ്യമപ്രവർത്തക ജിഗ്ന വോറ ഉൾപ്പെടെ രണ്ടുപേരെ കോടതി വെറുതെ വിട്ടു. പ്രതികളായ ഛോട്ടാരാജൻ, സഹായി രോഹിത് തങ്കപ്പൻ എന്ന സതീഷ് കലിയ, അനിൽ വാഗ്മോദ്, അഭിജീത് ഷിൻഡേ, നിലേഷ് ഷഡ്ജെ, അരുൺ ധാക്കെ, മേങ്കഷ് അഗവനെ, സചിൻ ഗെയ്ക്ക്വാദ്, ദീപക് സിസോദിയ എന്നിവരും നേരത്തെ മരിച്ച വിനോദ് അസ്രാണി എന്നിവരെയാണ് ശിക്ഷിച്ചത്.
ഏഴു വർഷം മുമ്പാണ് 56കാരനായ ജെ ഡേ മിഡ് ഡേ എന്ന സായാഹ്ന പത്രത്തിെൻറ എഡിറ്ററായിരുന്നു. 2011 ജൂൺ 11ന് സ്വവസതിക്ക് സമീപമാണ് വെടിയേറ്റ് മരിച്ചത്. ഛോട്ടാ രാജെൻറ സഹായികളായ സതീഷ് കലിയ, അനിൽ വാഗ്മോദ്, അഭിജീത് ഷിൻഡേ, നിലേഷ് ഷഡ്ജെ, അരുൺ ധാക്കെ, മേങ്കഷ് അഗവനെ, സചിൻ ഗെയ്ക്ക്വാദ് എന്നിവർ ഡേയെ പിന്തുടരുകയും ഷാർപ് ഷൂട്ടറായ കലിയ വെടിവെക്കുകയും ചെയ്തുവെന്നാണ് പ്രൊസിക്യുഷൻ കേസ്.
മറ്റൊരു മാധ്യമത്തിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തക ജിഗ്ന വോറയുടെ പ്രേരണയിൽ ഛോട്ടാരാജെൻറ നിർദേശ പ്രകാരമാണ് കൃത്യം നടത്തിയെതന്നായിരുന്നു പ്രൊസിക്യൂഷൻ വാദം. വെറുതെ വിട്ട പോൾസൺ ജോസഫും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സതീഷ് കലിയയും മലയാളികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.