ജമ്മുകശ്​മീരിൽ രണ്ട്​ ഭീകരവാദികളെ വെടിവെച്ചു കൊന്നു

ജമ്മുകശ്​മീർ: ബാരാമുല്ല ജില്ലയിലെ നവ്​പൊര തുജർ ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട്​ ഭീകരവാദികളെ വധിച്ചു. സൈന്യവും പൊലീസും സ​​​െൻറർ റിസർവ്​ പൊലീസ്​ സേനയും സംയുക്തമായി നടത്തിയ ഒാപ്പറേഷനിലാണ്​ ഭീകരവാദികളെ വധിച്ചത്​.

തിങ്കളാഴ്​ച കുപ്​വാര ജില്ലയിലെ ടാങ്​ദാർ മേഖലയിലുണ്ടായ നുഴഞ്ഞു കയറ്റശ്രമം സുരക്ഷാസേന പരാജയപ്പെടുത്തുകയും അഞ്ച്​ ഭീകരരെ വെടിവെച്ചിടുകയും ചെയ്​തിരുന്നു. ഒരു സുരക്ഷാ ഉദ്യോഗസ്​ഥനും മരിച്ചിരുന്നു.

Tags:    
News Summary - J-K: 2 terrorists killed in Baramulla -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.