ശ്രീനഗർ: ജമ്മുകശ്മീർ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിയുതിർത്തു. പൂഞ്ച് ജില്ലയിലെ കൃഷ്ണഘാട്ടി സെക്ടറിലാണ് വെടിവെപ്പ് നടന്നത്.
ബുധനാഴ്ച അർധരാത്രിയോടെയാണ് പാക് സൈന്യം ഷെല്ലാക്രമണം നടത്തിയത്. മോട്ടാർ ഷെല്ലുകളും ചെറു വെടികോപ്പുകളും ഉപയോഗിച്ച് രണ്ടു മണിക്കൂറോളം പാക് സൈന്യം ആക്രമണം തുടർന്നു.
പ്രകോപനമില്ലാതെയാണ് പാകിസ്താൻ ആക്രമണം നടത്തിയതെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സേന ശക്തമായ പ്രത്യാക്രമണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.