അനന്ത്നാഗ്: അമർനാഥ് തീർഥാടകർക്കു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്ചെയ്തു. ആക്രമണം നടത്തിയ നാലു ലശ്കറെ ത്വയ്യിബ തീവ്രവാദികൾക്ക് സഹായം ചെയ്തുവെന്ന പേരിലാണ് ബിലാൽ അഹ്മദ് റെഷി, അയ്ജാസ് വാഗെ, സഹൂർ അഹ്മദ് എന്നിവരെ അറസ്റ്റ് ചെയ്തത്.
തീവ്രവാദികൾക്ക് താമസസ്ഥലവും വാഹന സൗകര്യവും ഒരുക്കിക്കൊടുത്തത് ഇവരാണെന്ന് പൊലീസ് പറഞ്ഞു. സുരക്ഷാസേന വധിച്ച ലശ്കർ തീവ്രവാദി ആദിലിെൻറ സഹോദരനാണ് ബിലാൽ അഹ്മദ്. ജൂലൈ പത്തിന് അമർനാഥ് തീർഥാടനം കഴിഞ്ഞ് വന്നവരുടെ ബസിനു നേരെയുണ്ടായ ആക്രമണത്തിൽ എട്ടു പേർ മരിച്ചിരുന്നു. പാകിസ്താൻ സ്വദേശികളെന്ന് സംശയിക്കുന്ന രണ്ടു പേർക്ക് പുറമെ ലശ്കർ തീവ്രവാദികളായ അബു ഇസ്മായിൽ, യാവർ എന്നിവരാണ് ആക്രമണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.