ആദായ വിലയിൽ ഉപഭോക്താക്കൾക്കായി വെണ്ണീർ എത്തിച്ച ആമസോൺ പുതിയ ഉൽപന്നവുമായി ആവശ്യക്കാരുടെ മനസ് കവരുന്നു. ഇത്തവണ ആമസോൺ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്നത് 'കേരള ജാക്ക് ഫ്രൂട്ട് സീഡ്' ആണ്. പേരു കേട്ട് ഞെേട്ടണ്ട. സാധനം നമ്മുടെ പ്രിയപ്പെട്ട ചക്കക്കരുവാണ്. 300 ഗ്രാമിന്‍റെ പാക്കറ്റിന് യഥാർഥ വില 299 രൂപയാണെങ്കിലും ഇപ്പോൾ വാങ്ങുകയാണെങ്കിൽ 33 ശതമാനം വിലക്കുറവ് നൽകുന്നുണ്ട് ആമസോൺ. 199 രൂപക്ക് 300 ഗ്രാമിന്‍റെ ഒരു പാക്കറ്റ് ആമസോൺ നിങ്ങളുടെ വീട്ടിലെത്തിക്കും.
ചക്കക്കുരുവിന്‍റെ ഗുണഗണങ്ങളും ആമസോൺ വിശദീകരിക്കുന്നുണ്ട്. പോഷക ഗുണങ്ങൾ ഏറെയുള്ള ചക്കക്കുരു ത്വക്ക് രോഗങ്ങളെ അകറ്റുമത്രെ. രക്തത്തിന്റെ ഗുണം വർധിപ്പിക്കാനും വിളർച്ച ഒഴിവാക്കാനും ചക്കക്കുരു നല്ലതാണ്. പ്രതിരോധ ശേഷി വർധിപ്പിക്കാനും ചക്കക്കുരുവിലടങ്ങിയ ഇരുമ്പിന്‍റെ അംശം സഹായിക്കും. ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും നേത്രാരോഗ്യത്തിനും ചക്കക്കുരു അത്യൂത്തമമാണത്രെ. ചക്കക്കുരുവിന്‍റെ ഗുണഗണങ്ങൾ മുഴുവൻ വിശദീകരിക്കുന്നില്ലെന്നും അതിന്‍റെ പ്രയോജനങ്ങളെ കൂറിച്ച് കൂടുതൽ ഗവേഷണങ്ങൾ ആവശ്യമുണ്ടെന്നും ആമസോൺ പറയുന്നു.
നേരത്തെ വെണ്ണീർ ആമസോൺ വിൽപനക്കെത്തിച്ചിരുന്നു. ഒരു കിലോക്ക് 200 രൂപയാണ് വെണ്ണീറിന്‍റെ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.