ബംഗളൂരു: ഗേജ് മാറ്റത്തിലൂടെ ഇന്ത്യൻ റെയിൽവേയിലെ വികസനത്തിന് വേഗംകൂട്ടിയ മന്ത്രിയെന്ന നിലയിലാണ് ജാഫർ ഷെരീഫ് എന്ന കോൺഗ്രസ് നേതാവ് എന്നും അറിയപ്പെടുക. റെയിൽവേയുടെ ചരിത്രത്തിലെ വിപ്ലവകരമായ ചുവടുവെപ്പായിരുന്നു അത്. എല്ലാ റെയിൽ പാതകളും ബ്രോഡ്ഗേജിലേക്ക് മാറ്റാനുള്ള തീരുമാനത്തിനു പിന്നിൽ ഇദ്ദേഹത്തിെൻറ കൈയൊപ്പുണ്ട്. ദക്ഷിണേന്ത്യയിൽ റെയിൽവേ വികസനത്തിന് വഴിതെളിഞ്ഞത് അദ്ദേഹത്തിെൻറ കാലത്താണ്. ഇന്ദിരയുടെ കാലത്ത് റെയിൽവേ സഹമന്ത്രിയായതിെൻറ അനുഭവ തെളിച്ചം നരസിംഹ റാവുവിെൻറ കാലത്ത് മന്ത്രിയായപ്പോൾ ഫലവത്തായി.
13ാമത് ലോക്സഭയിൽ 100 ശതമാനം എം.പി ഫണ്ട് ചെലവഴിച്ച ചുരുക്കം ചില അംഗങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രിയായിരിക്കെ, ലണ്ടനിൽ ചികിത്സക്ക് പോകാൻ ഉദ്യോഗസ്ഥരെ ഒപ്പംകൂട്ടിയത് അഴിമതിയാണെന്ന സി.ബി.െഎ കേസിൽ സുപ്രീംകോടതി അദ്ദേഹത്തെ വെറുതെവിട്ടിരുന്നു. 2009 ലോക്സഭ തെരഞ്ഞെടുപ്പാണ് ജാഫർ െഷരീഫിെൻറ അവസാന മത്സരം. അന്ന് ബംഗളൂരു നോർത്തിൽ ദൾ സ്ഥാനാർഥിയായി സി.എം. ഇബ്രാഹിമും ബി.ജെ.പി സ്ഥാനാർഥിയായി ഡി.ബി. ചന്ദ്രഗൗഡയും രംഗത്തുണ്ടായിരുന്നു. ത്രികോണ മത്സരത്തിൽ ബി.ജെ.പിക്കായിരുന്നു വിജയം. 2014ൽ സീറ്റ് നൽകിയില്ല. ഇതോടെ സജീവ രാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങി.
കോൺഗ്രസ് ൈഹകമാൻഡുമായി അടുപ്പംപുലർത്തുേമ്പാഴും സംസ്ഥാന നേതൃത്വത്തോട് പലവിധ വിയോജിപ്പുകളുണ്ടായിരുന്നു. സ്വകാര്യജീവിതത്തിൽ ഏറെ പരീക്ഷണങ്ങളെ നേരിട്ടിരുന്നു. 1999ൽ ഇളയ മകൻ ഖാദർ നവാസിെൻറയും 2008ൽ ഭാര്യ ആമിന ബീവിയുെടയും മരണം. പിറ്റേവർഷം ലോക്സഭ തെരഞ്ഞെടുപ്പിന് മൂന്നുദിവസം മുമ്പ് മൂത്തമകൻ അബ്ദുൽ കരീമും മരിച്ചു. രാഷ്ട്രീയ ജീവിതത്തിൽ ആദ്യമായി തോൽവിയറിഞ്ഞതും അക്കുറിതന്നെ. പിന്നീട്, രണ്ടു പെൺമക്കളും മരുമക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം ബംഗളൂരു കോൾസ്പാർക്കിലെ വീട്ടിലായിരുന്നു താമസം.
അവസാന നാളുകളിൽ പൊതുപ്രവർത്തനത്തിൽനിന്ന് വിട്ടുനിന്ന ജാഫർ ഷരീഫ് മൗലാന അബുൽ കലാം ആസാദിെൻറ ‘ഇന്ത്യ വിൻസ് ഫ്രീഡം’ എന്ന കൃതിയുടെ ഉർദു വിവർത്തനത്തിെൻറ പണിപ്പുരയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.