നാഗ്പൂർ: മാവോവാദി ബന്ധമാരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിക്കെപ്പട്ട ഡൽഹി യൂനിവേഴ്‌സിറ്റി മുൻ പ്രഫസർ ജി.എൻ. സായിബാബക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. നാഗ്പൂർ സെൻട്രൽ ജയിലിൽ കഴിയുന്ന അദ്ദേഹത്തിന് രോഗം ബാധിച്ച വിവരം ജയിൽ ഉദ്യോഗസ്ഥരാണ് അറിയിച്ചത്. മൂന്ന് സഹതടവുകാർക്കും കോവിഡ് ബാധിച്ചിട്ടുണ്ട്.
90 ശതമാനം ശാരീരിക വൈകല്യങ്ങളുള്ള സായിബാബ ജയിലിലും വീൽചെയറിലാണ് സഞ്ചരിക്കുന്നത്. അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കുടുംബം മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ചു. ആേരാഗ്യ നിലയിൽ ആശങ്കയുണ്ടെന്നും വിദഗ്ധ ചികിത്സ നൽകണമെന്നും ഭാര്യ എ.എസ് വസന്ത കുമാരിയും സഹോദരന്‍ ഡോ. ജി രാദദോവുഡുവും കത്തിൽ ആവശ്യപ്പെട്ടു. 2017 മുതൽ ജയിലിൽ കഴിയുന്ന അദ്ദേഹം മറ്റ് രോഗങ്ങൾ മൂലം പ്രയാസപ്പെടുന്നതിനിടെയാണ് കോവിഡും ബാധിച്ചത്.
''ഇന്നെലയാണ് സായിബാബക്ക് രോഗം സ്ഥിരീകരിച്ചത്. സി.ടി സ്കാനിനും മറ്റ് പരിശോധനകൾക്കും വിധേയമാക്കും. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റണോ എന്ന കാര്യം ഡോക്ടർമാർ തീരുമാനിക്കും' -ജയിൽ സൂപ്രണ്ട് അനുപ് കുമ്രെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.