ഝാർഖണ്ഡിൽ വിശ്വാസ വോട്ടെടുപ്പ് ഉടൻ; ഹേമന്ത് സോറൻ സഭയിൽ

റാഞ്ചി: ഝാർഖണ്ഡ് നിയമസഭയിൽ പുതിയ മുഖ്യമന്ത്രി ചാംപയ് സോറന്‍റെ വിശ്വാസ വോട്ടെടുപ്പ് ഉടൻ തുടങ്ങും. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനും വോട്ടെടുപ്പിൽ പങ്കെടുക്കാനായി സഭയിലെത്തി.

വിശ്വാസപ്രമേയ വോട്ടെടുപ്പിൽ പങ്കെടുക്കാൻ സോറന് കോടതി അനുമതി നൽകിയിരുന്നു. ഝാർഖണ്ഡിലെ 81 അംഗ സഭയിൽ കേവലഭൂരിപക്ഷത്തിന് 41 പേരുടെ പിന്തുണയാണു വേണ്ടത്. നിലവിൽ 47 പേരാണു ഭരണപക്ഷത്തുള്ളത്. ജെ.എം.എം– 28, കോൺഗ്രസ് –16, ആർജെഡി– 1, സിപിഐ (എംഎൽ) ലിബറേഷൻ– 1. ഇതിൽ ജെ.എം.എം– കോൺഗ്രസ് പക്ഷത്തെ 40 എം.എൽ.എമാരെ തെലങ്കാനയിലെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു.

ഞായറാഴ്ച വൈകീട്ടാണ് എം.എൽ.എമാർ മടങ്ങിയെത്തിയത്. ഹേമന്ത് സോറൻ രാജിവെച്ചതിനെതുടർന്ന് ഫെബ്രുവരി രണ്ടിനാണ് ജെ.എം.എം നേതാവ് ചംപായ് സോറൻ ഝാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. സോറൻ അഞ്ചു ദിവസം കസ്റ്റഡിയിലാണ്. കനത്ത പൊലീസ് സുരക്ഷയിലാണ് അദ്ദേഹം തിങ്കളാഴ്ച സഭയിലെത്തിയത്. സഭയിൽ ബി.ജെ.പിക്ക് 26 എം.എൽ.എമാരും സഖ്യകക്ഷിയായ ഝാർഖണ്ഡ് സ്റ്റുഡന്‍റ് യൂനിയന് മൂന്നു എം.എൽ.എമാരുമുണ്ട്. കൂടാതെ, മൂന്നു സ്വതന്ത്ര എം.എൽ.എമാരും ബി.ജെ.പിക്കൊപ്പമാണ്.

Tags:    
News Summary - Jailed Hemant Soren Reaches Assembly, Jharkhand Trust Vote Soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.