ലാലു ജയിലിൽ നിന്ന്​ ചരടുവലിക്കുന്നു; തങ്ങളുടെ എം.എൽ.എമാരെ റാഞ്ചുന്നുവെന്ന്​ ബി.ജെ.പി നേതാവ്​

പട്‌ന: ബിഹാറിൽ തങ്ങളുടെ എം.എൽ.എമാരെ റാഞ്ചുന്നുവെന്ന പരാതിയുമായി മുതിർന്ന ബി.ജെ.പി നേതാവ് സുശീൽ കുമാർ മോദി. ബിഹാറില്‍ നിതീഷ്‌കുമാര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആർ.ജെ.ഡി നേതാവ്‌ ലാലുപ്രസാദ് യാദവ്​ ശ്രമിക്കുന്നുവെന്ന്​ ട്വിറ്ററിലൂടെയാണ് മുൻ ഉപമുഖ്യമന്ത്രിയായ സുശീൽ ആരോപണം ഉന്നയിച്ചത്. ലാലു എം.എൽ.എമാരെ വിളിച്ച ഓഡിയോ ടേപ്പും മൊബൈൽ നമ്പറും മാധ്യമങ്ങളെ ടാഗുചെയ്ത് അദ്ദേഹം ട്വീറ്റ്​ ചെയ്​തു. കാലിത്തീറ്റ കുംഭകോണ കേസിൽ ജയിലിലായിട്ടും ലാലു പുറംലോകവുമായി ബന്ധപ്പെട്ടു -അദ്ദേഹം ആരോപിച്ചു.

''ലാലു പ്രസാദ് യാദവ് റാഞ്ചിയിൽനിന്ന് എൻ.ഡി.എ എം.എൽ.എമാരെ വിളിച്ച്​ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യുന്നു'' -സുശീൽ കുമാർ മോദി ട്വീറ്റ് ചെയ്തു. ആ നമ്പറിലേക്ക് വിളിച്ചപ്പോൾ ലാലുവാണ് ഫോണെടുത്തത്​. ജയിലിലിരുന്ന്​ ഈ വൃത്തിക്കെട്ട കളി കളിക്കരുത്​. നിങ്ങൾ ഈ തന്ത്രത്തിൽ വിജയിക്കില്ല -അദ്ദേഹത്തോട്​ പറഞ്ഞു. സ്പീക്കർ തിരഞ്ഞെടുപ്പിൽ മഹാസഖ്യം സ്ഥാനാർഥിക്ക് അനുകൂലമായി വോട്ട് ചെയ്യാനാണ് ലാലു ആവശ്യപ്പെട്ടതെന്ന്​ അദ്ദേഹം പറഞ്ഞു.

തടവിൽ കഴിഞ്ഞ ലാലു ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് റാഞ്ചിയിലെ റിംസ് ആശുപത്രിയിലാണ്. മാസങ്ങളായി അദ്ദേഹം ഇവിടെ തുടരുകയാണ്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ 125 സീറ്റ്​ നേടിയാണ് എൻ.ഡി.എ അധികാരം നിലനിർത്തിയത്. 110 സീറ്റാണ്​ ആർ.ജെ.ഡി നേതൃത്വത്തിലുള്ള മഹാസഖ്യം നേടിയത്. മറ്റുള്ളവർക്ക് എട്ട് സീറ്റുണ്ട്.

Tags:    
News Summary - ‘Jailed’ Lalu Yadav making phone calls to NDA MLAs, trying to poach them to topple Nitish govt: Sushil Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.