ഇസ്ലാമാബാദ്: അന്താരാഷ്ട്രതലത്തിൽ സമ്മർദം ശക്തമായതോടെ നിരോധനം ഭയന്ന് പാ ക് ഭീകരസംഘടനയായ ജയ്ശെ മുഹമ്മദ് പുതിയ പേരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്ര ണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. മജ്ലിസ് വുറസായെ ശുഹുദാ ജമ്മു വ കശ്മീർ എന്നാണ് പുതിയ പ േര്. ജമ്മു-കശ്മീരിലെ രക്തസാക്ഷികളുടെ പിന്തുടര്ച്ചക്കാരുടെ സംഗമം എന്നാണ് ഇതിെൻറ അർഥം.
ആഗോള നിരീക്ഷണങ്ങളില്‍നിന്ന് ഒഴിവാകാനാണ് പുതിയ പേരില്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് റിപ്പോർട്ട്. പഴയ ജയ്ശെയുടെ പതാകയിലെ അല്‍ ഇസ്ലാം എന്നത് അല്‍ ജിഹാദ് എന്ന് മാറ്റിയിട്ടുമുണ്ട്.
മസ്ഊദ് അസുഖബാധിതനായതിനാൽ ഇളയ സഹോദരൻ മുഫ്തി അബ്ദുൽ റൗഫാണ് സംഘടനക്ക് നേതൃത്വം നൽകുന്നത്.
പുല്‍വാമ ആക്രമണത്തിനുശേഷമാണ് മസ്ഉൗദ് അസ്ഹറിനെതിരെയുള്ള നീക്കം ഇന്ത്യ ശക്തമാക്കിയത്. 2019 മേയ് ഒന്നിന് ഇന്ത്യയുടെ ഇടപെടലിനെ തുടര്‍ന്ന് മസ്ഉൗദ് അസ്ഹറിനെ യു.എൻ രക്ഷാസമിതി രാജ്യാന്തര ഭീകരനായി പ്രഖ്യാപിച്ചിരുന്നു. പേര് മാറ്റിയെങ്കിലും മസ്ഉൗദ് അസ്ഹറിെൻറയും മറ്റു ഭീകരരുടെയും ഇടപെടലുകൾ ജയ്ശെ മുഹമ്മദിൽ ശക്തമാണെന്ന് ഇന്ത്യന്‍ ഭീകരവിരുദ്ധ ഏജന്‍സികള്‍ വ്യക്തമാക്കി.
ബാലാകോട്ടിലെ ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണവും മസ്ഊദ് അസ്ഹറിനെ രാജ്യാന്തര ഭീകരനായി പ്രഖ്യാപിച്ചതും ഈ സംഘടനയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിരുന്നു. എന്നാൽ, ഈ ക്യാമ്പുകൾ വീണ്ടും സജീവമായതായി കഴിഞ്ഞദിവസം റിപ്പോർട്ടുകൾ പുറത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.