ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയുടെ 43ാം വാര്‍ഷികത്തില്‍ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്ലി രംഗത്തെത്തി. ട്വീറ്റ് പരമ്പരകളിലൂടെ വിമര്‍ശനം അഴിച്ചുവിട്ട ജെയ്റ്റ്ലി അടിയന്തരാവസ്ഥെയ വിമർശിച്ച് ഫേസ്ബുക്കിലും കുറിപ്പിട്ടു . ‘‘ഭരണഘടന റദ്ദാക്കാതെ ഹിറ്റ്ലറും ഇന്ദിരയും ജനാധിപത്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് മാറ്റി. അതിന് റിപ്പബ്ലിക്കന്‍ ഭരണഘടന ഉപയോഗിച്ചു. ജർമനിയിൽ 1933ൽ നടന്നത് നാലു പതിറ്റാണ്ടിനുശേഷം ഇന്ത്യയിൽ നടന്നത് അത്ഭുതകരമാണ്.
ഇന്ദിരയുടെ അടിയന്തരാവസ്ഥ പ്രഖ്യാപനം ആര്‍ട്ടിക്കിള്‍ 352െൻറയും മൗലികാവകാശങ്ങള്‍ റദ്ദ് ചെയ്തത് ആര്‍ട്ടിക്കിള്‍ 359െൻറയും അടിസ്ഥാനത്തിലാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കുന്നു എന്നായിരുന്നു ആരോപണം. ഇത് ഹിറ്റ്ലറുടെ ചെയ്തികൾക്ക് സമാനമാണ്. പ്രതിപക്ഷ പാര്‍ലമെൻറ് അംഗങ്ങളില്‍ ഭൂരിഭാഗത്തെയും ഹിറ്റ്ലര്‍ അറസ്റ്റ് ചെയ്തു. തെൻറ ന്യൂനപക്ഷ സര്‍ക്കാറിനെ മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ള സര്‍ക്കാറാക്കി. ജനപ്രാതിനിധ്യ നിയമത്തില്‍ മുൻകാല പ്രാബല്യത്തോടെ ഭേദഗതി വരുത്തി. ഇന്ദിരയുടെ അസാധുവായ തെരഞ്ഞെടുപ്പിനെ സാധുവാക്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി. പാർലമെൻററി നടപടികൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് അവർ ഹിറ്റ്ലറെ കവച്ചുവെച്ചു. ഹിറ്റ്ലറുടെ നയത്തിെൻറ സമാനതകളും െജയ്റ്റ്ലി അക്കമിട്ട് നിരത്തി. 25 സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കിയ ഹിറ്റ്ലർക്കൊപ്പമെത്താൻ 20 പ്രഖ്യാപനങ്ങളാണ് ഇന്ദിര നടത്തിയത്.
മകൻ സഞ്ജയ് ഗാന്ധിയുടെ അഞ്ചിന പരിപാടികൾകൂടി ചേർന്നപ്പോൾ പട്ടിക പൂർത്തിയായി. ഭയവും ഭീകരതയും നിറഞ്ഞ അന്തരീക്ഷമാണ് അന്ന് രാജ്യത്തുണ്ടായിരുന്നത്. രാഷ്ട്രീയപ്രവര്‍ത്തനം നിലച്ചു. വിയോജിച്ചവരില്‍ അധികവും പ്രതിപക്ഷ രാഷ്ട്രീയപ്രവര്‍ത്തകരും ആർ.എസ്.എസുകാരുമായിരുന്നു. അവര്‍ സത്യഗ്രഹങ്ങള്‍ നടത്തി അറസ്റ്റ് വരിച്ചു. ഹിറ്റ്ലറില്‍നിന്ന് വ്യത്യസ്തമായി, ഇന്ത്യയെ കുടുംബാധിപത്യ രാജ്യമാക്കാൻ ഇന്ദിര ശ്രമിച്ചുവെന്നും ജെയ്റ്റ്ലി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.