കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കോടതി കുറ്റമുക്തനാക്കി നിമിഷങ്ങള്‍ക്കകം അച്ചടിച്ച പത്രക്കുറിപ്പിറക്കി ഞെട്ടിച്ച് ജലന്ധര്‍ രൂപത.
കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി.ഗോപകുമാറിന്റെ വിധി വന്നയുടനെയാണ് പത്രക്കുറിപ്പിറങ്ങിയത്. നിയമസഹായം ചെയ്തവര്‍ക്കും പ്രാര്‍ഥിച്ചവര്‍ക്കും നന്ദിയെന്നാണ് പത്രക്കുറിപ്പില്‍ പറയുന്നതെങ്കിലും എല്ലാം നേരത്തെ തീരുമാനിച്ചുറച്ച തിരക്കഥയുടെ ഭാഗമാണെന്നു സംശയിക്കുന്നവരെ കുറ്റം പറയാനാകാത്ത തരത്തിലാണ് ജലന്ധര്‍ രൂപതയുടെ പത്രക്കുറിപ്പ്.
അതേ സമയം ലഡു വിതരണത്തിനും സമയം വൈകിയില്ല. വിധി എന്താണെന്ന് നേരത്തെ അറിഞ്ഞിരുന്നുവെന്നുതന്നെയാണ് വ്യക്തമാകുന്നത്. ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പായിരുന്നു ഫ്രാങ്കോ മുളക്കല്‍ എന്നതും കേസിന്റെ പ്രത്യേകതയാണ്. ബിഷപ്പിനെ ചോദ്യം ചെയ്യാൻ പൊലീസ് ജലന്ധർ ആസ്ഥാനത്ത് എത്തിയപ്പോൾ വിശ്വാസികൾ സംഘടിച്ച് ചോദ്യം ചെയ്യലിനെ ചെറുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.