ജാലിയൻ വാലാബാഗ്​; കൂട്ടക്കൊലയുടെ ഒരു നൂറ്റാണ്ട്​

ബ്രി​ട്ടീ​ഷ്​ ആ​ധി​പ​ത്യ​ത്തി​ലാ​യി​രു​ന്ന ഇ​ന്ത്യ​യി​ൽ ഇ​ന്ത്യ​ൻ നാ​ഷന​ൽ കോ​ൺ​ഗ്ര​സി​​​​െൻറ നേ​തൃ​ത്വ ​ത്തി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​​​െൻറ വി​വി​ധ സ​മ​രഭൂ​മി​ക​കളി​ൽ ഒ​ന്നാ​ണ്​ പ​ഞ്ചാ​ബി​ലെ ജാ​ലി​യ​ൻ വാ​ലാ​ബാ​ഗി​ലെ മ​നു​ഷ്യ​ര​ക്​​തം വീ​ണുകു​തി​ർ​ന്ന മ​ണ്ണ്. 1919 മാ​ർ​ച്ച്​ 18ന്​ ​ബ്രി​ട്ടീ​ഷ്​ സ​ർ​ക്കാ​ർ പാ​സാ​ക്കി​യ റൗ​ല​ത്ത്​​ ആ​ക്ട്​​ ഭാ​ര​തീ​യ​ർ​ക്ക്​ അ​നു​സ​രി​ക്കാ​നോ അ​നു​കൂ​ലി​ക്കാ​നോ ക​ഴി​യാ​ത്ത ഒ​ന്നാ​യി​രു​ന്നു. റൗ​ല​ത്ത്​​ ആ​ക്​​ട്​ പ്ര​കാ​രം വി​ചാ​ര​ണ കൂ​ടാ​തെ ആ​രെ​യും എ​ത്ര​കാ​ലം വ​രെ​യും ജ​യി​ലി​ൽ പാ​ർ​പ്പി​ക്കാം. അ​താ​യ​ത്​, ഒ​രാ​ളെ അ​യാ​ളു​ടെ മ​ര​ണം​വ​രെ​യും ജ​യി​ലി​ൽ പാ​ർ​പ്പി​ക്കാം എ​ന്ന​ർ​ഥം.

പ്ര​തി​ഷേ​ധ​ത്തി​െ​ൻ​റ കൊ​ടു​ങ്കാ​റ്റ്​

റൗ​ല​ത്ത്​​ ആ​ക്​​ടി​ൽ പ്ര​ത​ി​ഷേ​ധി​ച്ച്​ ഏ​പ്രി​ൽ ആ​റി​ന്​ ഇ​ന്ത്യ​യി​ലാ​കെ ക​രി​ദി​ന​മാ​ച​രി​ക്കു​ക​യു​ണ്ടാ​യി. അ​ക്കാ​ല​ത്ത്​ പ​ഞ്ചാ​ബി​ലെ ഗ​വ​ർ​ണ​ർ മൈ​ക്കി​ൾ ഒ. ​ഡ​യ​ർ ആ​യി​രു​ന്നു. ക്രൂ​ര​നാ​യ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു ഇൗ ​ബ്രി​ട്ടീ​ഷു​കാ​ര​ൻ. ഡോ. ​സെ​യ്​​ഫു​ദ്ദീ​ൻ കി​ച്​​ലു​വി​നെ​യും സ​ത്യ​പാ​ലി​നെ​യും പ​ഞ്ചാ​ബി​ൽ​നി​ന്നു പു​റ​ത്താ​ക്കി. ഗാ​ന്ധി​ജി​യെ പ​ഞ്ചാ​ബി​ൽ ക​ട​ക്കു​ന്ന​തി​നുമു​മ്പ്​ അ​റ​സ്​​റ്റു​ചെ​യ്​​തു. ഡോ. ​കി​ച്​​ലു​വി​നെ​യും സ​ത്യ​പാ​ലി​നെ​യും മോ​ചി​പ്പി​ക്കാ​ൻവേ​ണ്ടി നാ​ൽ​പ​തി​നാ​യി​ര​ത്തോ​ളം വ​രു​ന്ന ജ​ന​ക്കൂ​ട്ടം ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റു​ടെ വ​സ​തി​യി​ലേ​ക്ക്​ മാ​ർ​ച്ച്​ ചെ​യ്​​തു.

കൂ​ട്ട​ക്കു​രു​തി

1919 ഏ​പ്രിൽ 13. അ​ന്ന്​ വൈ​ശാ​ഖി ദിന​മാ​യി​രു​ന്നു. പ​ഞ്ചാ​ബി​ലെ കൊ​യ്​​ത്തു​ത്സ​വദി​നം. പ്ര​തി​ഷേ​ധ​യോ​ഗ സ്​​ഥ​ല​മാ​യ ജാ​ലി​യ​ൻ വാ​ലാ​ബാ​ഗി​ലേ​ക്ക്​ നി​ര​വ​ധി​യാ​ളു​ക​ൾ ഒ​ഴു​കി​യെ​ത്തി. നാ​ലു ഭാ​ഗ​വും കെ​ട്ടി​ട​ങ്ങ​ൾ​ക്കു ന​ടു​വി​ലുള്ള വി​ശാ​ല​മാ​യ മൈ​താ​ന​മാ​ണ്​ ജാ​ലി​യ​ൻ വാ​ലാ​ബാ​ഗ്. മൈ​താ​ന​ത്തി​നു ചു​റ്റും ഉ​യ​ർ​ന്ന മ​തി​ൽ​ക്കെ​ട്ടു​മു​ണ്ടാ​യി​രു​ന്നു. അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും ക​ട​ക്കാ​ൻ ഒ​രു ചെ​റി​യ ഗേ​റ്റുമാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു.

പ്ര​തി​ഷേ​ധയോ​ഗം ത​നി​ക്കെ​തി​രാ​ണെ​ന്നു ക​രു​തി​യ ജ​ന​റ​ൽ ഡ​യ​ർ സൈ​ന്യ​വു​മാ​യി മൈ​താ​ന​ത്തേ​ക്കു വ​ന്ന്​ ജ​ന​ക്കൂ​ട്ട​ത്തെ വ​ള​ഞ്ഞു. പു​റ​ത്തേ​ക്കു​ള്ള വ​ഴി ത​ട​ഞ്ഞു​നി​ന്നി​രു​ന്ന സൈ​ന്യ​ത്തോ​ട്​ ജ​ന​ക്കൂ​ട്ട​ത്തി​നുനേ​രെ വെ​ടി​വെ​ക്കാ​ൻ ഡ​യ​ർ ആ​ജ്​​ഞാ​പി​ച്ചു. 10 മി​നി​റ്റ്​ തു​ട​ർ​ച്ച​യാ​യി 1650 റൗ​ണ്ട്​ വെ​ടി​വെ​ച്ചു. ര​ക്ഷ​പ്പെ​ടാ​നാ​വാ​തെ ആ​യി​ര​ത്തി​ല​ധി​കം പേ​ർ മൈ​താ​ന​ത്ത്​ മ​രി​ച്ചു​വീ​ണു. വെ​ടി​യു​ണ്ട​ക​ൾ തീ​ർ​ന്നു​പോ​യ​തു​കൊ​ണ്ടാ​ണ്​ കൂ​ട്ട​ക്കൊ​ല അ​വ​സാ​നി​ച്ച​ത്.

ദൃ​ക്​​സാ​ക്ഷി വി​വ​ര​ണം

പ​ഞ്ചാ​ബ്​ ചേം​ബ​ർ ഒാ​ഫ്​ കോ​മേ​ഴ്​​സ്​ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നാ​യി​രു​ന്ന ഗി​ർ​ദ്ധാ​രി​ലാ​ൽ, ജാ​ലി​യ​ൻ വാ​ലാ​ബാ​ഗ്​ കൂ​ട്ട​ക്കൊ​ല ന​ട​ക്കു​േ​മ്പാ​ൾ തൊ​ട്ട​ടു​ത്ത കെ​ട്ടി​ട​ത്തി​െ​ൻ​റ മ​ട്ടു​പ്പാ​വി​ലു​ണ്ടാ​യി​രു​ന്നു. ബൈ​നോ​ക്കു​ല​റി​ലൂ​ടെ അ​ദ്ദേ​ഹം ലോ​ക​ത്തെ ഞെ​ട്ടി​ച്ച ആ ​ദാ​രു​ണ സം​ഭ​വം കണ്ടു.

പി​ന്നീ​ട്, അ​ദ്ദേ​ഹം കോ​ൺ​ഗ്ര​സ്​ ക​മ്മി​റ്റി​ക്കു മു​മ്പാ​കെ ന​ൽ​കി​യ മൊ​ഴി ഇ​ങ്ങ​നെ​യാ​ണ്​: ‘‘നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ആ ​സ്​​ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു​വീ​ഴു​ന്ന​തു ഞാ​ൻ ക​ണ്ടു. പു​റ​ത്തു​ക​ട​ക്കാ​ൻ ആ​കെ​ക്കൂ​ടി നാ​ല​ഞ്ചു ചെ​റി​യ പ​ഴു​തു​ക​ൾ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. ആ​ളു​ക​ൾ പ്രാ​ണ​ൻ ര​ക്ഷി​ക്കാ​ൻ പ​ലാ​യ​നം ചെ​യ്യു​ന്ന ആ ​പ​ഴു​തു​ക​ളെ ലാ​ക്കാ​ക്കി​യാ​യി​രു​ന്നു വെ​ടി​യു​ണ്ട​ക​ൾ മു​ഴു​വ​ൻ വ​ർ​ഷി​ച്ച​ത്.

ഗ്രൗ​ണ്ടി​ൽ നീ​ണ്ടു​നി​വ​ർ​ന്നുകി​ട​ന്ന​വ​രെ​ക്കൂ​ടി വെ​ടി​വെ​ച്ചു. ഞാ​ൻ ആ ​സ്​​ഥ​ലം മു​ഴു​വ​ൻ ചു​റ്റി​ന​ട​ന്ന്​ മ​രി​ച്ചു​കി​ട​ക്കു​ന്ന​വ​രെ നി​രീ​ക്ഷി​ച്ചു. ത​ല​യി​ൽ, ക​ണ്ണി​ൽ, മൂ​ക്കി​ൽ, നെ​ഞ്ചി​ൽ, കൈ​യി​ൽ, കാ​ലി​ൽ എ​ല്ലാം വെ​ടി​യേ​റ്റ​വ​രു​ണ്ട്. ഏ​താ​ണ്ട്​ ആ​യി​ര​ത്തി​ല​ധി​കം മൃ​ത​ശ​രീ​ര​ങ്ങ​ൾ ഞാ​ൻ സ​ന്ദ​ർ​ശി​ച്ചു​കാ​ണും. പ്ര​വേ​ശ​ന​ദ്വാ​ര​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു മൃ​ത​ശ​രീ​ര​ങ്ങ​ളി​ല​ധി​ക​വും. ചു​റ്റു​പാ​ടു​മു​ള്ള ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്ന്​ വൈ​ശാ​ഖി ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ​വ​രാ​യി​രു​ന്നു മ​രി​ച്ച​വ​രി​ല​ധി​ക​വും.’’

പ​ട്ടാ​ള​നി​യ​മം

പ​ട്ടാ​ള​നി​യ​മ​ത്തി​െ​ൻ​റ കാ​ഠി​ന്യം വി​വ​ര​ണാ​തീ​ത​മാ​യി​രു​ന്നു. ഇ​ന്ത്യ​യി​ൽ ഒാ​ടു​ന്ന തീ​വ​ണ്ടി​ക​ളി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്കു സ​ഞ്ചാ​ര​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. ര​ണ്ടി​ല​ധി​കം പേ​ർ​ ഒ​രു​മി​ച്ച്​ റോ​ഡി​ലൂ​ടെ ന​ട​ക്കാ​ൻ പാ​ടി​ല്ല. എ​ല്ലാ സൈ​ക്കി​ളു​ക​ളും പ​ട്ടാ​ളം കൊ​ണ്ടു​പോ​യി. വെ​ള്ളം, വൈ​ദ്യു​തി വി​ത​ര​ണം എ​ന്നി​വ വി​ച്ഛേ​ദി​ച്ചു. വാക്കിങ്​ സ്​​റ്റി​ക്കു​ക​ൾ, ലാ​ത്തി​ക​ൾ, എ​ന്തി​ന്​ കൗ​തു​ക​ത്തി​നു​ള്ള വ​ടി​ക​ൾ​പോ​ലും അ​ധി​കാ​രി​ക​ൾ​ക്കു മു​ന്നി​ൽ അ​ടി​യ​റ​വെ​ക്ക​പ്പെ​ട്ടു.

വി​ചി​ത്ര​മാ​യ ശി​ക്ഷ

ഡോ. ​മി​സ് മാ​ഴ്​​സ്യ​ഷേ​ർ വു​ഡ്​ കൈ​യേ​റ്റം ചെ​യ്യ​പ്പെ​ട്ട സ്​​ഥ​ല​ത്തു​കൂ​ടെ ഏ​ത്​ ഇ​ന്ത്യ​ക്കാ​ര​ൻ പോ​യാ​ലും ചാ​ട്ട​വാ​റ​ടി​ക്ക്​ വി​ധേ​യ​നാ​കും. മാ​ത്ര​മ​ല്ല, അ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന എ​ല്ലാ ഇ​ന്ത്യ​ക്കാ​രും ഏ​ക​ദേ​ശം 150 വാ​ര ദൂ​രം വ​യ​റി​ൽ ഇഴ​ഞ്ഞു​പോ​ക​ണം. ഇ​ഴ​ഞ്ഞു​പോ​കു​േമ്പാ​ൾ വേ​ദ​നി​ച്ച്​ ത​ല​യോ കാ​ൽ​മു​േ​ട്ടാ ഇ​ട​ക്ക്​ പൊ​ക്കി​പ്പോ​യാ​ൽ അ​തി​നുള്ള ശി​ക്ഷ വേ​റെ കി​ട്ടും. അ​തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന എ​ല്ലാ ബ്രി​ട്ടീ​ഷു​കാ​രെ​യും ഇ​ഴ​ഞ്ഞു​പോ​കു​ന്ന​വ​ർ സ​ലാം വെ​ക്കു​ക​യും വേ​ണം.

ഉ​ദ്ദം​സി​ങ്ങി​​​െൻറ ശ​പ​ഥം

ജാ​ലി​യ​ൻ വാ​ലാ​ബാ​ഗി​ൽ ന​ട​ന്ന കൂ​ട്ട​ക്കൊ​ല​യു​ടെ ഭീ​ക​ര​ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട ഉ​ദ്ദം​സി​ങ്​ എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്​ മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​യി. അ​തി​നു പ്ര​തി​കാ​രം ചെ​യ്യ​ണ​മെ​ന്ന്​ അ​യാ​ൾ തീ​ർ​ച്ചപ്പെ​ടു​ത്തി. ഇം​ഗ്ല​ണ്ടി​ലേ​ക്കു പോ​യ ജ​ന​റ​ൽ ഡ​യ​റി​നെ​യും ഗ​വ​ർ​ണ​ർ ഒ​. ഡ​യ​റി​നെ​യും കൊ​ല്ല​ണ​മെ​ന്നാ​യി​രു​ന്നു അ​യാ​ളു​ടെ തീ​രു​മാ​നം.

ക​ഠി​ന​മാ​യി അ​ധ്വാ​നി​ച്ച്​ യാ​ത്ര​ക്കു​ള്ള പ​ണം സ്വ​രൂ​പി​ച്ച്​ ഉ​ദ്ദം​സിങ്​ ഇം​ഗ്ല​ണ്ടി​ലെ​ത്തി​യെ​ങ്കി​ലും 1927 ജൂ​ലൈ 23ന്​ ​ജനറൽ ഡ​യ​ർ അ​സു​ഖം​മൂ​ലം മ​രി​ച്ചി​രു​ന്നു. 1940 ഏ​പ്രി​ൽ 13ന്​ ​ജാ​ലി​യ​ൻ വാ​ലാ​ബാ​ഗ്​ കൂ​ട്ട​ക്കൊ​ല​യു​ടെ 21ാം വാ​ർ​ഷി​കദി​ന​ത്തി​ൽ ല​ണ്ട​നി​ലെ കാ​ക്​​സ്​​റ്റ​ൺ ഹാ​ളി​നു പു​റ​ത്തു​വെ​ച്ച്​ ഉ​ദ്ദം​സി​ങ്​ കൈ​ത്തോ​ക്കു​പ​യോ​ഗി​ച്ച്​ ഒ​. ഡ​യ​റെ വെ​ടി​വെ​ച്ചുകൊ​ന്നു.

ഉധം സിങ്​

കോ​ട​തി​യി​ൽ ഉദ്ദം​സി​ങ്ങി​െ​ൻ​റ പ്ര​സ്​​താ​വ​ന

ഒ​. ഡ​യ​റെ വ​ധി​ച്ച​തി​ന്​ കോ​ട​തി ഉ​ദ്ദം​സി​ങ്ങി​ന്​ വ​ധ​ശി​ക്ഷ വി​ധി​ച്ചു. വി​ധി​കേ​ട്ട​ശേ​ഷം ഉ​ദ്ദം​സി​ങ്​ ന​ട​ത്തി​യ വി​കാ​രോ​ജ്ജ്വ​ല​മാ​യ പ്ര​സ്​​താ​വ​ന ഇ​ങ്ങ​നെ​യാ​യി​രു​ന്നു: ‘‘ബ്രി​ട്ടീ​ഷ്​ സാ​മ്രാ​ജ്യ​ത്വം ക​ന​ത്ത ബൂ​ട്​​സി​ന​ടി​യി​ലി​ട്ട്​ അ​ർ​ധ​പ്പ​ട്ടി​ണി​ക്കാ​രാ​യ എ​െ​ൻ​റ നാ​ട്ടു​കാ​രെ ച​വി​ട്ടു​ന്ന​ത്​ ഞാ​ൻ ക​ണ്ടു. നിരായു​ധ​രും നി​ര​പ​രാ​ധി​ക​ളു​മാ​യ എ​െ​ൻ​റ സ​ഹോ​ദ​ര​ങ്ങ​ളെ നി​ർ​ദ​യം വെ​ടി​വെ​ച്ചുകൊ​ല്ലാ​ൻ ഉ​ത്ത​ര​വി​ട്ട മൈ​ക്കിൾ ഒ​. ഡ​യ​റെ ഞാ​ൻ കൊ​ന്നു. അ​തി​ൽ എ​നി​ക്ക്​ ​അശേ​ഷം ഖേ​ദ​മി​ല്ല. മ​ര​ണ​ത്തി​ൽ എ​നി​ക്കു ഭ​യവു​മി​ല്ല. വാ​ർ​ധ​ക്യംവ​രെ ജീ​വി​തം ദീ​ർ​ഘി​പ്പി​ക്കു​ന്ന​തു​കൊ​ണ്ട്​ എ​ന്തു പ്ര​യോ​ജ​നം? യൗ​വ​ന​ത്തി​ൽ മ​രി​ക്കു​ന്ന​തി​ന്​ ധീ​ര​ത​യു​ടെ സു​ഗ​ന്ധ​മു​ണ്ട്. രാ​ജ്യ​ത്തി​നുവേ​ണ്ടി ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ക്കു​ന്ന​തി​ൽ ആ​ത്മനി​ർ​വൃ​തി​യു​ണ്ട്​.’’

1940 ജൂ​ൺ 12ന്​ ​ല​ണ്ട​നി​ലെ പെ​േ​ൻ​റാ​ൺ വി​ല്ല ജ​യി​ലി​ൽ ആ ​വി​പ്ല​വ​കാ​രി​യെ തൂ​ക്കി​ക്കൊ​ന്നു.


Tags:    
News Summary - jallianwala bagh massacre century -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.