ചെന്നൈ: ജെല്ലിക്കെട്ട് നിരോധിച്ച കോടതി ഉത്തരവ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി ആയിരങ്ങൾ മറീന ബീച്ചിൽ ഒത്തുകൂടി. തമിഴ്നാട് സർക്കാറുമായി നടത്തിയ ചർച്ച ഫലം കാണാത്തതിനെ തുടർന്നാണ് പ്രതിഷേധവുമായി ജനങ്ങൾ മറീന ബീച്ചിൽ തടിച്ചുകൂടിയത്. ചൊവ്വാഴ്ച നടന്ന ചർച്ച രാത്രി വരെ നീണ്ടെങ്കിലും ഫലം കണ്ടില്ല. ജെല്ലിക്കെട്ട് വഴി മൃഗങ്ങളെ ഉപദ്രവിക്കുകയല്ല, പ്രകൃതിയെ ബഹുമാനിക്കുകയാണ് ഉദ്ദേശ്യമെന്ന് ജെല്ലിക്കെട്ടിനെ അനുകൂലിക്കുന്നവർ പറഞ്ഞു.
മധുരൈയിൽ ജെല്ലിക്കെട്ട് നടത്തി പ്രതിഷേധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്യാനിടയുണ്ടെന്ന് വാർത്തയറിഞ്ഞ് ചൊവ്വാഴ്ചയും മറീന ബീച്ചിൽ ജനങ്ങൾ തടിച്ചു കൂടിയിരുന്നു. തുടർന്ന് മറീന ബീച്ചിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചുവെങ്കിലും മൊബൈൽ ഫോണിന്‍റെ വെളിച്ചത്തിൽ പ്രതിഷേധം തുടരുകയായിരുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ അരങ്ങേറി.
പ്രതിഷേധങ്ങൾക്ക് കരുത്ത് പകരാൻ തമിഴ് നടൻ വിജയ് എത്തിയതോടെ ജനങ്ങൾ ആവേശഭരിതരായി. ഓരോ തമഴന്‍റെയും വ്യക്തിത്വമാണ് ജെല്ലിക്കെട്ടെന്നും മനുഷ്യന്‍റെ പാരമ്പര്യവും അവകാശങ്ങളും സംരക്ഷിക്കുകയാണ് നിയമത്തിന്‍റെ ധർമമെന്നും വിജയ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.