​െജല്ലികെട്ട്: പനീർശെൽവം ഇന്ന്​ നരേന്ദ്ര​മോദിയെ കാണും

ന്യൂഡൽഹി: തമിഴ്​നാട്ടിൽ ​െജല്ലികെട്ടുമായി ബന്ധപ്പെട്ടുള്ള പ്രക്ഷോഭം തമിഴ്​നാട്ടിൽ ശക്​തമാവുന്നതിനിടെ മുഖ്യമന്ത്രി ഒ.പനീർശെൽവം ഇന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്​ച നടത്തും. ​െജല്ലിക്കെട്ട്​ നടത്തുന്നതിനായി ഒാർഡിൻസ്​ ഇറക്കണമെന്നാണ്​ തമിഴ്​നാടി​​െൻറ ആവശ്യം.

കേന്ദ്രസർക്കാറിന്​ ​െജല്ലിക്കെട്ട്​ വിഷയത്തിൽ അനുകൂലനിലപാടാണെന്നാണ്​ സൂചന. എന്നാൽ സുപ്രീംകോടതി വിധി വരുന്നതു വരെ കാത്തിരിക്കാനാണ്​ സർക്കാർ തീരുമാനമെന്നാണ്​ അറിയുന്നത്​. അതിനിടെ ​ ​െജല്ലിക്കെട്ട്​ നടത്തണമെന്ന്​ ആവശ്യപ്പെട്ട്​ തമിഴ്​നാട്ടിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ കൂടുതൽ ശക്​തമാവുകയാണ്​.  വ്യാഴാഴ്​ച ഉച്ചവരെ മറീന ബീച്ചിൽ വിദ്യാർഥി പ്രക്ഷോഭം നടക്കും. ചെന്നൈയുടെ വിവിധ ഭാഗങ്ങളിലും തമിഴ്​നാട്ടിലും​ ​െജല്ലിക്കെട്ട്​ നടത്തണമെന്ന്​ ആവശ്യപ്പെട്ട്​ വ്യാപകമായ പ്രക്ഷോഭങ്ങൾ നടക്കുകയാണ്​.

Tags:    
News Summary - Jallikattu protests spread across Tamil Nadu, chief minister Panneerselvam to meet PM Narendra Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.