ന്യൂഡൽഹി: ലോക്ഡൗൺ പശ്ചാത്തലത്തിൽ രാജ്യത്ത് രൂക്ഷമാവുന്ന സാമ്പത്തിക പ്രതിസന്ധയിയിൽ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ കൂടിയാലോചന സമിതി ആശങ്ക രേഖപ്പെടുത്തി. ജനങ്ങൾക്ക് ആവശ്യമായ സമയം നൽകാതെ പ്രഖ്യാപിച്ച ലോക്ഡൗൺ ദുരിതം മാത്രമാണ് സമ്മാനിച്ചതെന്ന് കൂടിയാലോചന സമിതി തീരുമാനങ്ങൾ വിശദീകരിച്ച് നടത്തിയ വാർത്ത സമ്മേളനത്തിൽ അഖിലേന്ത്യ വൈസ് പ്രസിഡൻറ് എൻജിനീയർ മുഹമ്മദ് സലീം പറഞ്ഞു.
പെട്ടന്നുള്ള ലോക്ഡൗൺ വഴി കോടിക്കണക്കിന് ജനങ്ങൾക്ക് ജോലി നഷ്ടപ്പെട്ടു. നഗരങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്ക് തിരിച്ചുള്ള ദുരിതപൂർണമായ പലായനമുണ്ടായി. ദാരിദ്ര്യം മൂലം ഭക്ഷണം കിട്ടാതെ ആയിരങ്ങൾ രാജ്യമൊട്ടാകെ മരിച്ചു. നഗരങ്ങളിൽ നിന്ന് തൊഴിൽ നഷ്ടപ്പെട്ട് ഗ്രാമങ്ങളിലേക്ക് ജനങ്ങൾ തിരിച്ചു വന്നത് കാര്യങ്ങൾ സങ്കീർണമാക്കി. സർക്കാറിെൻറ നിരുത്തരവാദ സമീപനങ്ങൾ വഴി രാജ്യത്തിെൻറ ജി.ഡി.പി ഏറ്റവും താഴ്ന്ന നിലയിലായി. ഇതു രാജ്യത്തിെൻറ വളർച്ച നിരക്കിനെ ബാധിക്കുകയും അതുവഴി കൂടുതൽ തൊഴിലില്ലായ്മക്ക് കാരണമാവുകയും ചെയ്തതായും അദ്ദേഹം കുറ്റപ്പെടുത്തി.
കോവിഡ് നേരിടുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാറുകളും ജനങ്ങളും സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച അദ്ദേഹം, വിവിധ സൂത്രപ്പണികളിലൂടെ തങ്ങളുടെ വീഴ്ച മറച്ചുവെക്കുന്നതിന് പകരം സാഹചര്യത്തിെൻറ ഗൗരവം മനസ്സിലാക്കി ശക്തമായ നടപടിക്ക് തയാറാവണം. മുദ്രാവാക്യങ്ങൾക്ക് പകരം എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടിക്ക് സർക്കാർ തുടക്കം കുറിക്കണമെന്നും എൻജിനീയർ സലീം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.