ന്യൂഡൽഹി: രഘുറാം രാജൻ സമിതി ശിപാർശ അംഗീകരിച്ച് പലിശ രഹിത ബാങ്കിങ് തുടങ്ങണമെ ന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദിെൻറ ‘ജനങ്ങളുടെ പ്രകടന പത്രിക’ ആവശ്യപ്പെട്ടു. പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് സമർപ്പിക്കാനുള്ള 18 ആവശ്യങ്ങൾ അടങ്ങുന്ന പത്രിക ന്യൂഡൽഹിയിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അധ്യക്ഷൻ മൗലാന ജലാലുദ്ദീൻ ഉമരി, സെക്രട്ടറി ജനറൽ മുഹമ്മദ് സലീം, ഉപാധ്യക്ഷന്മാരായ മുഹമ്മദ് അഹ്മദ്, നുസ്റത്ത് അലി എന്നിവർ പ്രകാശനം ചെയ്തു.
വസ്ത്രവും ഭക്ഷണവും പാർപ്പിടവും എന്നതിനൊപ്പം ശുദ്ധവായുവും വെള്ളവും ആരോഗ്യവുമടക്കം അവകാശമാക്കി മാറ്റണമെന്ന് പ്രധാന ആവശ്യം.
പലിശ രഹിത ബാങ്കിങ് തുടങ്ങുക, കാർഷിക മേഖലയെ അടിസ്ഥാനമാക്കി സമ്പദ്ഘടന മാറ്റിപ്പണിയാനും സ്വാമിനാഥൻ കമ്മിറ്റി ശിപാർശകൾ നടപ്പാക്കാനും വിവിധ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം നിലനിർത്തുന്നതിന് നിയമനിർമാണം നടത്തുക, വർഷം മുഴുവൻ തൊഴിൽ ഉറപ്പുവരുത്താൻ തൊഴിലുറപ്പ് പദ്ധതി നിയമം ഭേദഗതി ചെയ്യുക, നഗരങ്ങളിലെ ദരിദ്രർക്ക് െതാഴിലുറപ്പ് പദ്ധതി ആവിഷ്കരിക്കുക, ചെറുകിട ഇടത്തരം കുടിൽ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക, സമ്പന്നരുെട നികുതി വിഹിതം കൂട്ടുകയും പരോക്ഷ നികുതിയേക്കാൾ പ്രത്യക്ഷ നികുതി വർധിപ്പിക്കുകയും ചെയ്യുക, വിദേശ രാജ്യങ്ങളുമായി കരാറുകളുണ്ടാക്കും മുമ്പ് പാർലമെൻറിെൻറ അനുമതി തേടുക, വഖഫ് സ്വത്തുക്കളുടെ പരിപാലനത്തിന് സംയുക്ത പാർലമെൻററി സമിതി നിർദേശിച്ച ശിപാർശകൾ നടപ്പാക്കുക, സച്ചാർ കമ്മിറ്റി ശിപാർശ നടപ്പാക്കുക, രംഗനാഥ മിശ്ര കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ മുസ്ലിംകൾക്ക് സംവരണം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങളും പ്രകടന പത്രികയിലുണ്ട്.
ജമാഅത്തെ ഇസ്ലാമി ഹിന്ദ് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയില്ലെന്ന് ഉപാധ്യക്ഷൻ നുസ്റത്ത് അലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.