ന്യൂഡൽഹി: ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാല വിദ്യാർഥികൾ. വെള്ളിയാഴ്ച ഉച്ചക്ക് സർവകലാശാല കാമ്പസിനകത്ത് വിദ്യാർഥി സംഘടനകളായ ഫ്രറ്റേണിറ്റി മൂവ്മെന്റ്, എ.ഐ.എസ്.എ, എസ്.ഐ.ഒ, ഡി.ഐ.എസ്.എസ്.സി എന്നിവയുടെ നേതൃത്വത്തിലായിരുന്നു ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചത്. വിദ്യാർഥി ഐക്യദാർഢ്യം തടയാൻ കാമ്പസിന്‍റെ എല്ലാ ഗേറ്റുകളും സർവകലാശാല അധികൃതർ അടക്കുകയും വിദ്യാർഥികളിൽ നിന്നും പോസ്റ്ററുകളും ബാനറുകളും പിടിച്ചു വാങ്ങി നശിപ്പിക്കുകയും ചെയ്തു. കാമ്പസിന് പുറത്ത് ഡൽഹി പൊലീസ് സന്നാഹത്തെയും വിന്യസിച്ചിരുന്നു.
പാശ്ചാത്യ മാധ്യമങ്ങളിൽ വരുന്ന വാർത്തകർ പക്ഷപാതപരമാണെന്നും സയണിസ്റ്റുക ൾക്ക് ഫലസ്തിൻ പോരാട്ടത്തെ പരാജയപ്പെടുത്താൻ ആവില്ലെന്നും ഐക്യദാർഢ്യ പരിപാടിയിൽ സംസാരിച്ച ഫ്രറ്റേണി മൂവ്മെന്റ് ജാമിഅ മില്ലിയ പ്രസിഡന്‍റ് അൻസബ് അൻസാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.