ജഹാംഗീർപുരിയിൽ അറസ്റ്റിലായവർക്ക്​ നിയമസഹായവുമായി എത്തിയ ജംഇയ്യത്ത്​ പ്രതിനിധി സംഘം ഇരകളെ കാണുന്നു

ജഹാംഗീർപുരിയിൽ അറസ്റ്റിലായവർക്ക് നിയമയുദ്ധത്തിന് ജംഇയ്യത്ത് സഹായം

ന്യൂഡൽഹി: ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്‍റെ അഞ്ചംഗ പ്രതിനിധി സംഘം വർഗീയ സംഘർഷം നടന്ന ഡൽഹി ജഹാംഗീർപുരി സന്ദർശിച്ചു. സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. മുഹമ്മദ് നൂറുല്ലയുടെ നേതൃത്വത്തിൽ ജഹാംഗീർപുരിയിലെത്തിയ സംഘം ഇരകളെയും ദൃക്സാക്ഷികളെയും നേരിട്ട് കണ്ടു.

അറസ്റ്റിലായ14 മുസ്ലിംകളുടെ വിശദാംശങ്ങൾ ശേഖരിച്ച ജംഇയ്യത്ത് പ്രതിനിധി സംഘം അവർക്ക് വേണ്ടി നിയമയുദ്ധം നടത്തുമെന്ന് കുടുംബാംഗങ്ങൾക്ക് ഉറപ്പുനൽകി. അഡ്വ. അബ്ദുൽ ഗഫാർ, മൗലാന അസീമുല്ലാഹ് സിദ്ദീഖി, മൗലാന ഗയ്യൂർ അഹ്മദ് ഖാസിമി, ഖാരി സഈദ് അഹ്മദ് എന്നിവരായിരുന്നു മറ്റും സംഘാംഗങ്ങൾ.

നോമ്പുതുറയുടെ സമയത്ത് ഹുസൈൻ ചൗക്കിലൂടെ ജഹാംഗീർപുരി പള്ളിക്ക് മുന്നിൽ പ്രകോപന മുദ്രാവാക്യങ്ങളുമായി തമ്പടിച്ച ഹനുമാൻ ജയന്തി ഘോഷയാത്രക്കാരോട് പിരിഞ്ഞുപോകാൻ സമാധാനപരമായി ആവശ്യപ്പെട്ടതാണ് സംഘർഷത്തിനുള്ള പ്രകോപനമായി അവതരിപ്പിക്കുന്നതെന്ന് സംഘം കുറ്റപ്പെടുത്തി.

സംഘർഷത്തിന്‍റെ സൂത്രധാരൻ എന്ന് ഡൽഹി പൊലീസ് ആരോപിക്കുന്ന അൻസാർ അഹ്മദിന്‍റെ അടക്കം അറസ്റ്റിലായവരുടെ കുടുംബാംഗങ്ങളെയും സംഘം കണ്ടു.

Tags:    
News Summary - Jamiat aid to those arrested in Jahangirpuri for legal battle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.