കശ്​മീരിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ കോൺസ്​റ്റബിൾ​ കൊല്ലപ്പെട്ട നിലയിൽ

ശ്രീനഗർ: ജമ്മു കശ്​മീരിലെ ഷോപിയാനിൽ നിന്ന്​ കഴിഞ്ഞ ദിവസം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ പൊലീസ്​ കോൺസ്​റ്റബിളി​െന കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഷോപിയാനി​െല ദൻഗമിൽ വെടികൊണ്ട്​ മുറിവേറ്റ നിലയിൽ ഇന്ന്​ രാവി​െലയാണ്​ മൃതദേഹം കണ്ടെത്തിയത്​. 

ജാവേദ്​ അഹമ്മദ്​ എന്ന കോൺസ്​റ്റബിളാണ്​ കൊല്ലപ്പെട്ടത്​. കച്ച്​ദ്വാരയിലുള്ള വീട്ടിലേക്ക്​ അതിക്രമിച്ച്​ കയറിയാണ്​ തീവ്രവാദികൾ ജാവേദിനെ തട്ടിക്കൊണ്ട്​ പോയത്​. ഏപ്രിലിൽ അഞ്ച്​ തീവ്രവാദികളെ സുരക്ഷാ സൈന്യം കൊലപ്പെടുത്തിയത്​ ഇൗ ഗ്രാമത്തിൽ വെച്ചായിരുന്നു. പ്രദേശത്ത്​ ശക്​തമായ തെരച്ചിൽ നടത്തി​െയങ്കിലും കോൺസ്​റ്റബിളിനെ കണ്ടെത്താനായിരുന്നില്ല. 

Tags:    
News Summary - Jammu And Kashmir Police Constable Kidnapped, Killed By Terrorists - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.