ശരിയായ സമയത്ത് ജമ്മു കശ്​മീരിന്​ സംസ്​ഥാന പദവി ലഭിക്കുമെന്ന്​ സർവകക്ഷി യോഗത്തിൽ നരേന്ദ്ര മോദി

ന്യൂഡൽഹി: ശരിയായ സമയത്ത് ജമ്മു കശ്​മീരി​െൻറ സംസ്​ഥാന പദവി പുനസ്​ഥാപിക്കുമെന്ന് വ്യാഴാ​ഴ്​ച നടന്ന സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിഅഭിപ്രായപ്പെട്ടു. ഡൽഹിയിൽ നിന്നുള്ള ദൂരവും ഹൃദയത്തിൽ നിന്നുള്ള അകലവും നീക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജമ്മു കശ്​മീരിൽ ജനാധിപത്യം പുനസ്​ഥാപിക്കുന്നതായിരുന്നു സർവകക്ഷിയോഗത്തിൽ പ്രധാനമായി ചർച്ചക്കെടുത്തത്​. ബി.ജെ.പിയുടെ മൂന്ന്​ അജണ്ടകൾ ​കേന്ദ്രം വ്യക്തമാക്കിയതിനപ്പുറം ഒരു വിഷയത്തിലും സമവായത്തിലെത്താതെയാണ്​ മൂന്ന്​ മണിക്കൂറിലധികം സമയം നീണ്ടു നിന്ന സർവകക്ഷി യോഗം പിരിഞ്ഞത്​. ​

ജമ്മു-കശ്​മീരിന്​ പ്രത്യേക പദവി നൽകിയ ഭരണഘടനയുടെ 370ാം അനുഛേദം റദ്ദാക്കിയ ശേഷം ആദ്യമായാണ്​ നരേന്ദ്ര മോദി സർക്കാർ ജമ്മു-കശ്​മീരിലെ മുഖ്യധാരാ രാഷ്​ട്രീയ ​േനതാക്കളുടെ യോഗം വിളിക്കുന്നത്​. നാല്​ മുൻ മുഖ്യമന്ത്രിമാരും വിവിധ പാർട്ടി നേതാക്കളുമടക്കം 14 പേരെയാണ്​ മോദി യോഗത്തിന്​ വിളിച്ചത്​.

രണ്ടു വർഷമായി തങ്ങൾ ഉള്ളിലടക്കിയ അമർഷവും ആവശ്യങ്ങളും നേതാക്കൾ പ്രധാനമന്ത്രിക്ക്​ മുമ്പാകെ വെച്ചുവെങ്കിലും വ്യക്തമായ ഉറപ്പുകളൊന്നും നൽകാതെയാണ്​ യോഗം അവസാനിച്ചത്​. അതേസമയം, സൗഹാർദപൂർണമായ അന്തരീക്ഷത്തിലായിരുന്നു സർവകക്ഷി യോഗമെന്ന്​ നേതാക്കളും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വ്യക്തമാക്കി.

നേതാക്കളു​െട വേദന തനിക്ക്​ മനസ്സിലാകുന്നുണ്ടെന്ന്​ പ്രതികരിച്ച പ്രധാനമന്ത്രി ഒരു കാര്യത്തിലും തീരുമാനങ്ങൾ അറിയിച്ചില്ല. നേതാക്കൾ ഉന്നയിച്ച ആശങ്കകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവർ പ്രകടിപ്പിച്ച വേദനകളും ആശങ്കകളും തള്ളിക്കളയുകയില്ലെന്ന്​ ഉറപ്പുനൽകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജമ്മു-കശ്​മീരിലെ നേതാക്കളുമായി സംഭാഷണം നടത്താൻ താൻ ഏറെ ആഗ്രഹിക്കുകയായിരുന്നു. ഇൗ ദിശയിൽ കേന്ദ്ര സർക്കാറി​െൻറ ആദ്യ ചുവടുവെ​പ്പാണിതെന്നും ​അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിക്ക്​ പുറമെ കേന്ദ്ര സർക്കാറിനെ പ്രതിനിധാനം ചെയ്​​ത്​ യോഗത്തിൽ സംസാരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ, ബി.ജെ.പി മുൻകൂട്ടി നിർണയിച്ച മൂന്ന്​ അജണ്ടകൾ ജമ്മു-കശ്​മീരിലെ നേതാക്കൾക്ക്​ മുമ്പാകെ വെച്ചു. ജമ്മു-കശ്​മീരിൽ മണ്ഡല പുനർ നിർണയം നടത്തുകയും ശേഷം സംസ്​ഥാന പദവി നൽകുകയും നിയമസഭാ ​തെരഞ്ഞെടുപ്പ്​ ​​​നടത്തുകയും ചെയ്യാമെന്ന്​ അമിത്​ ഷാ യോഗത്തിൽ അറിയിച്ചു.

മണ്ഡല പുനർനിർണയം വിവിധ കക്ഷി നേതാക്കൾ ശക്​തമായി എതിർക്കുന്നതാണ്. ​ജമ്മു-കശ്​മീരിന്​ സംസ്​ഥാന പദവി നൽകണമെന്ന കാര്യത്തിൽ ഏതാണ്ട്​ എല്ലാ പാർട്ടികളും സമവായത്തിലാണെന്നും പ്രധാനമന്ത്രിയും താനും ഇത്​ ചെയ്യാമെന്ന്​ നേരത്തെ ഉറപ്പുനൽകിയതാണെന്നും ഉചിതമായ സമയത്ത്​ അത്​ ചെയ്യുമെന്നും അമിത്​ ഷാ പറഞ്ഞു.

മുൻ മുഖ്യമന്ത്രിമാരായ ഗുലാം നബി ആസാദ്​, ഫാറൂഖ്​ അബ്​ദുല്ല, ഉമർ അബ്​ദുല്ല, മഹ്​ബൂബ മുഫ്​തി എന്നിവർക്ക്​ പുറമെ മുൻ ഉപമുഖ്യമന്ത്രിമാരായ താരാ ചന്ദ്​, കവീന്ദർഗുപ്​ത, നിർമൽ സിങ്​, മുസാഫിർ ബേഗ്​, ഗുലാം അഹ്​മദ്​ മിർ (കോൺഗ്രസ്​), രവീന്ദർ റെയ്​ന (ബി.ജെ.പി), എം. യൂസുഫ്​ തരിഗാമി (സി.പി.എം), സജ്ജാദ്​ ലോൺ (പിപ്​ൾസ്​ കോൺഫറൻസ്​) അൽതാഫ്​ ബുഖാരി(അപ്​നി പാർട്ടി) എന്നിവർ യോഗത്തിനെത്തി.

ജനങ്ങളുടെ തകര്‍ന്ന വിശ്വാസം പുനഃസ്ഥാപിക്കേണ്ടത് കേന്ദ്ര സർക്കാറി​െൻറ കടമയാണെന്നായിരുന്നു നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്​ദുല്ലയുടെ പ്രതികരണം.

ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് ഉന്നയിച്ചില്ല. സംസ്ഥാന പദവി പുനഃസ്ഥാപിക്കുക, തെരഞ്ഞെടുപ്പ് നടത്തുക, കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം, എല്ലാ രാഷ്ട്രീയ തടവുകാരെയു മോചിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.

Tags:    
News Summary - Jammu And Kashmir To Become State Again 'At Right Time' PM modi Said At Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.