ഇസ് ലാമബാദ്/ന്യൂഡല്‍ഹി: നുഴഞ്ഞുകയറ്റത്തിന് മറതീര്‍ത്ത് അതിര്‍ത്തിയില്‍ പാകിസ്താന്‍ നിര്‍ബാധം തുടരുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങളില്‍ ഇന്ത്യ പാകിസ്താനെ കടുത്ത പ്രതിഷേധമറിയിച്ചു. അതേസമയം, ഒരാഴ്ചക്കിടെ ഇന്ത്യന്‍ ഡെപ്യൂട്ടി കമീഷണറെ പാകിസ്താന്‍ നാലാംവട്ടവും വിളിച്ചുവരുത്തി. ഇന്ത്യ പ്രകോപനം കൂടാതെ വെടിനിര്‍ത്തല്‍ ലംഘിച്ചു എന്നതിന്‍െറ പേരിലാണ് നയതന്ത്ര ഉദ്യോഗസ്ഥനെ ഇസ്ലാമാബാദില്‍ വിളിച്ചു വരുത്തിയത്.
ഒക്ടോബര്‍ 31ന് നിയന്ത്രണരേഖയിലെ നികിയാല്‍, ജന്ദ്രോത് സെക്ടറുകളില്‍ ഇന്ത്യ വെടിനിര്‍ത്തല്‍ ലംഘിച്ചെന്നാണ് പാക് ആരോപണം. പാകിസ്താന്‍െറ ദക്ഷിണേഷ്യ-സാര്‍ക് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഫൈസലാണ് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈകമീഷനര്‍ ജെ.പി. സിങ്ങിനെ വിളിച്ചുവരുത്തി കടുത്ത പ്രതിഷേധം അറിയിച്ചതെന്ന് പാക് വിദേശകാര്യ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യന്‍ സേനയുടെ വെടിവെപ്പില്‍ സ്ത്രീയടക്കം ആറ് പാക് സിവിലിയന്മാര്‍ കൊല്ലപ്പെടുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍, പാകിസ്താന്‍െറ വെടിനിര്‍ത്തല്‍ ലംഘനത്തെ ജെ.പി. സിങ് ശക്തമായ ഭാഷയില്‍ അപലപിച്ചു. പാക് ആക്രമണത്തില്‍ ഇന്ത്യന്‍ സിവിലിയന്മാര്‍ കൊല്ലപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. ഈ മാസം 25, 26, 28 തീയതികളിലാണ് നേരത്തേ ഡെപ്യൂട്ടി കമീഷണറെ പാകിസ്താന്‍ വിളിച്ചുവരുത്തിയത്. ഒക്ടോബര്‍ 27ന് ഇന്ത്യന്‍ ഹൈകമീഷനര്‍ ഗൗതം ബംബവാലെയെ വിളിച്ചുവരുത്തിയ പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരി ഇന്ത്യന്‍ ഹൈകമീഷന്‍ ഉദ്യോഗസ്ഥനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.