ഛത്തീസ്ഗഢ്: ജമ്മു കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണെന്ന് അടിവരയിട്ട് കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. വിഷയത്തിൽ നിരന്തരം വിമർശനം ഉന്നയിക്കുന്ന കോൺഗ്രസിന് കശ്മീർ അന്താരാഷ്ട്ര വത്കരിക്കുക യാണോ വേണ്ടതെന്നും രാജ്നാഥ് സിങ് ചോദിച്ചു. ഹരിയാനയിൽ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീർ വിഷയത്തിൽ കോൺഗ്രസ് പാർട്ടിയുടെ യു.കെ ഘടകം പ്രതിനിധികൾ ലേബർ പാർട്ടി നേതാവ് ജേർമി കോർബറ്റുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിലും രാജ്നാഥ് രൂക്ഷ വിമർശനം നടത്തിയിരുന്നു. പ്രധാനമന്ത്രി പോലും വിഷയം അന്താരാഷ്ട്ര സമൂഹത്തിലെത്തിച്ചിട്ടില്ലെന്നും കോൺഗ്രസ് അതിന് ശ്രമിക്കുന്നതെന്തിനാണെന്നും രാജ്നാഥ് ചോദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.