ജമ്മു: ജമ്മു-കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യാപിച്ചതോടെ 62 വർഷം പ ഴക്കമുള്ള സംസ്ഥാന ലെജിസ്ലേറ്റിവ് കൗൺസിൽ റദ്ദാക്കി സർക്കാർ ഉത്തരവായി. ഇതിെൻറ ഭാഗമായി 116 ലെജിസ്ലേറ്റിവ് കൗൺസിൽ ജീവനക്കാരോട് പൊതുഭരണ വകുപ്പിൽ റിപ്പോർട് ട് ചെയ്യാൻ സർക്കാർ നിർദേശിച്ചു.
ആഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സർക്കാർ സംസ്ഥാനത ്തിെൻറ പ്രത്യേക പദവി റദ്ദാക്കുകയും ജമ്മു-കശ്മീർ, ലഡാക്ക് എന്നീ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തത്. ഒക്ടോബർ 31ന് കേന്ദ്രഭരണപ്രദേശങ്ങൾ നിലവിൽ വരും. ജമ്മു-കശ്മീരിൽ സംസ്ഥാന നിയമസഭ നിലനിർത്തിയിട്ടുണ്ടെങ്കിലും ഉപരിസഭയായി പ്രവർത്തിച്ചിരുന്ന സംസ്ഥാന ലെജിസ്ലേറ്റിവ് കൗൺസിൽ ഇല്ലാതാവുകയായിരുന്നു. കൗൺസിൽ ജീവനക്കാരോട് ഒക്ടോബർ 22നകം റിപ്പോർട്ട് ചെയ്യാനാണ് ബുധനാഴ്ച രാത്രി ഇറങ്ങിയ ഉത്തരവിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കൗൺസിലുമായി ബന്ധപ്പെട്ട വാഹനങ്ങളടക്കമുള്ള മുഴുവൻ വസ്തുക്കളും കെട്ടിടങ്ങളും പൊതുഭരണ വകുപ്പിന് കൈമാറണമെന്നും ഉത്തരവിലുണ്ട്. പാർലമെൻറ് നിയമത്തിെൻറ അടിസ്ഥാനത്തിൽ 1957ലാണ് ലെജിസ്ലേറ്റിവ് കൗൺസിൽ രൂപവത്കരിച്ചത്.
ശ്രീനഗർ പതിയെ മാറുന്നു; ഏതാനും കടകൾ തുറന്നു ശ്രീനഗർ: പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെ രണ്ടര മാസത്തോളമായി അടഞ്ഞുകിടക്കുന്ന ശ്രീനഗറിലെ കടകൾ പതിയെ തുറക്കാൻ തുടങ്ങി. കശ്മീരിലെ വാണിജ്യ കേന്ദ്രമായ ലാൽ ചൗക്കിലടക്കമുള്ള ചില മേഖലകളിൽ വ്യാഴാഴ്ച രാവിലെ കുറച്ചു നേരത്തേക്ക് കടകൾ തുറന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, മറ്റു പ്രധാന വാണിജ്യ കേന്ദ്രങ്ങൾ അടഞ്ഞുതന്നെ കിടക്കുകയാണ്. സ്വകാര്യ വാഹനങ്ങൾ തടസ്സമില്ലാതെ നിരത്തുകളിൽ സഞ്ചരിക്കുന്നുണ്ട്. ഏതാനും ഓട്ടോറിക്ഷകളും റോഡിലുണ്ട്. എന്നാൽ, പൊതുഗതാഗത സംവിധാനം നിർജീവമായി തുടരുകയാണ്. സ്കൂളുകളും കോളജുകളും തുറന്ന് ആഴ്ച പിന്നിട്ടിട്ടും സുരക്ഷ ഭയന്ന് കുട്ടികളെ രക്ഷിതാക്കൾ പറഞ്ഞയക്കുന്നില്ല. പോസ്റ്റ് പെയ്ഡ് മൊബൈൽ സർവീസ് തിങ്കളാഴ്ച പുനഃസ്ഥാപിച്ചുവെങ്കിലും എസ്.എം.എസ് സർവിസ് റദ്ദാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.