കശ്​മീരിൽ മൊബൈലുകൾ പ്രവർത്തനരഹിതം; ലാൻഡ്​ലൈനിനായി നെ​ട്ടോട്ടമോടി ജനം

ശ്രീനഗർ: ജമ്മുകശ്​മീരിൽ മൊബൈൽ നെറ്റ്​വർക്കുകൾ വീണ്ടും പ്രവർത്തനരഹിതം. തിങ്കളാഴ്​ച മൊബൈൽ നെറ്റ്​വർക്ക്​ ക ണക്​ടിവിറ്റി പുനഃസ്ഥാപിച്ചതായി സർക്കാർ അറിയിച്ചിരുന്നു. എന്നാൽ, രണ്ട്​ മണിക്കൂറിന്​ ശേഷം വീണ്ടും കണക്​ടിവിറ ്റി നഷ്​ടമാവുകയായിരുന്നു. ഇതോടെ ലാൻഡ്​ലൈൻ കണക്ഷനുകൾ ശരിയാക്കാനായി ടെലിഫോൺ എക്​സ്​ചേഞ്ചുകൾക്ക്​ മുന്നിൽ വൻ നിരയാണ്​ ഉള്ളത്​.

കഴിഞ്ഞ രണ്ട്​ വർഷമായി എ​​​െൻറ ടെലിഫോൺ പ്രവർത്തനരഹിതമാണ്​. ഇപ്പോൾ അത്​ ശരിയാക്കാതെ വേറെ മാർഗമില്ല. ഞങ്ങൾ പഴയ കാലത്തേക്ക്​ തിരികെ പോവുകയാണെന്ന്​ ശ്രീനഗറിലെ താമസക്കാരനായ അബ്​ദുൾ മജീദ്​ പ്രതികരിച്ചു.

അബ്​ദുൾ മജീദ്​ ഒറ്റപ്പെട്ട വ്യക്​തിയല്ല. ഇതുപോലെ നിരവധി പേരാണ്​ പ്രവർത്തനം നിലച്ച ടെലിഫോൺ കണക്ഷനുകൾ ശരിയാക്കാനായി എക്​സ്​ചേഞ്ചുകൾക്ക്​ മുന്നിൽ ക്യു നിൽക്കുന്നത്​. കശ്​മീരിലെ പ്രവർത്തനരഹിതമായ ഫോണുകൾ ശരിയാക്കാനായി നിരവധി പേരാണ്​ എത്തുന്നതെന്ന്​ ബി.എസ്​.എൻ.എല്ലും സാക്ഷ്യപ്പെടുത്തുന്നു.

Tags:    
News Summary - Jammu & Kashmir: Mobiles down-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.