ചെന്നൈ: അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ പോയസ്ഗാർഡനിലെ വേദനിലയം വസതി മദ്രാസ് ഹൈകോടതി ഉത്തരവനുസരിച്ച് ജെ. ദീപ, ജെ. ദീപക് എന്നിവർക്ക് കൈമാറി.ജയലളിതയുടെ ജ്യേഷ്ഠ മക്കളാണ് ദീപയും ദീപക്കും. ഇവരെ ഹിന്ദു പിന്തുടർച്ചാവകാശ നിയമ പ്രകാരം ജയലളിതയുടെ രണ്ടാംനിര പിന്തുടർച്ചാവകാശികളായി കോടതി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വെള്ളിയാഴ്ചയാണ് ചെന്നൈ ജില്ല കലക്ടർ വിജയറാണി വീടിെൻറ താക്കോലും മറ്റും ഏൽപിച്ചത്. തുടർന്ന് ദീപ, ഭർത്താവ് മാധവൻ, ദീപക് തുടങ്ങിയവർ വസതി സന്ദർശിച്ചു.
വേദനിലയം സ്മാരകമാക്കിയ മുൻ അണ്ണാ ഡി.എം.കെ സർക്കാറിെൻറ ഉത്തരവ് മദ്രാസ് ഹൈകോടതി ഈയിടെ റദ്ദാക്കിയിരുന്നു. 2016 ഡിസംബർ അഞ്ചിനാണ് ജയലളിത അന്തരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.