ചെന്നൈ: അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്വത്ത് നിർവഹണവുമായി ബന്ധപ്പെട്ട് ബന്ധുക്കളായ ദീപക്, ദീപ എന്നിവർക്ക് മദ്രാസ് ഹൈകോടതി നോട്ടീസ് അയച്ചു. തമിഴ്നാട്ടിനകത്തും പുറത്തുമായി 913 കോടി രൂപ വിലമതിക്കുന്ന വിവിധ സ്വത്തുക്കളുടെ നിർവഹണത്തിന് പ്രത്യേക കമീഷനെയോ സമിതിയെയോ നിയമിക്കണമെന്ന് ആവശ്യെപ്പട്ട് അണ്ണാ ഡി.എം.കെ പ്രവർത്തകനായ ചെന്നൈ കെ.കെ. നഗർ പുകഴേന്തി സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എൻ. കൃപാകരൻ, എസ്. ഭാസ്കരൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറെപ്പടുവിച്ചത്.
രക്തബന്ധുക്കളുള്ളതിനാൽ കോടതിയുടെ ആഭിമുഖ്യത്തിൽ സ്വത്ത് നിർവഹണത്തിന് പ്രത്യേക സംവിധാനമേർെപ്പടുത്താൻ കഴിയില്ല. മാത്രമല്ല, തെൻറ സ്വത്തുക്കൾ കൈമാറുന്നതുമായി ബന്ധെപ്പട്ട് ജയലളിത ഒസ്യത്ത് എഴുതിവെച്ചിട്ടില്ല. ഇൗ നിലയിലാണ് വ്യാഴാഴ്ച കോടതി ദീപക്, ദീപ എന്നിവർക്ക് നോട്ടീസ് അയച്ചത്. ഇതിന്മേൽ നാലാഴ്ചക്കകം മറുപടി നൽകണം.
ജയലളിതയുടെ സഹോദരൻ പരേതനായ ജയറാമിെൻറ മക്കളാണ് ദീപക്കും ദീപയും. ജയലളിതയുടെ അന്ത്യകർമ ചടങ്ങിൽ ദീപക് പെങ്കടുത്തിരുന്നു. അതേസമയം, ദീപയെ അണ്ണാ ഡി.എം.കെ നേതൃത്വവും ശശികല കുടുംബവും മാറ്റിനിർത്തിയിരുന്നു.
നിലവിൽ ദീപ രാഷ്ട്രീയകക്ഷി രൂപവത്കരിച്ച് പൊതുരംഗത്തുണ്ട്. ജയലളിതയുടെ ഹൈദരാബാദിലെ മുന്തിരിത്തോട്ടം, ചെന്നൈ പോയസ് ഗാർഡനിലെ വസതി, നീലഗിരി ജില്ലയിലെ കൊടനാട് എസ്റ്റേറ്റ് തുടങ്ങിയവ സ്വത്തുക്കളിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.