ന്യൂഡൽഹി: ജനസംഖ്യ നിയന്ത്രിച്ചതുമൂലം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര വിഹിതവും പാർലമെൻറ് സീറ്റുകളും കുറയുന്ന സാഹചര്യമാണ് സംജാതമാകുന്നതെന്ന് മുൻ ക േന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ജയറാം രമേശ് രാജ്യസഭയിൽ മുന്നറിയിപ്പു നൽ കി.
അതിനാൽ, കുടുംബാസൂത്രണത്തിലൂടെ ജനസംഖ്യ നിയന്ത്രിച്ച ദക്ഷിണേന്ത്യൻ സംസ്ഥാന ങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ 15ാം ധനകാര്യ കമീഷന് നിർദേശം നൽകണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നിലവിലുള്ള ജനസംഖ്യ കുറക്കുകയോ വർധിപ്പിക്കാതിരിക്കുകയോ ചെയ്യുേമ്പാൾ നാല് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ തങ്ങളുെട ജനസംഖ്യ വീണ്ടും വർധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി.
ജനസംഖ്യ നിയന്ത്രണത്തിൽ കേരളം നിർദിഷ്ട ലക്ഷ്യം കൈവരിച്ച് 30 വർഷങ്ങൾക്കുശേഷമാണ് ഏറെ വികസിതമെന്ന് അവകാശപ്പെടുന്ന ഗുജറാത്ത് പോലും ആ നില കൈവരിച്ചത്. അഞ്ച് ദക്ഷിേണന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം കൂടി ജനസംഖ്യ ഇൗ നൂറ്റാണ്ടിെൻറ പകുതിയോടെ 15 ശതമാനത്തിൽനിന്ന് 12 ശതമാനമായി കുറയും. എന്നാൽ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ, രാജസ്ഥാൻ എന്നീ കേവലം നാല് സംസ്ഥാനങ്ങളിലെ ജനസംഖ്യ 40ശതമാനത്തിൽ നിന്ന് 44 ശതമാനമായി വർധിക്കും.
ഇതുമൂലം കുടുംബാസൂത്രണത്തിലൂടെ ജനസംഖ്യ നിയന്ത്രിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന സാമ്പത്തിക വിഹിതവും കുറയും. പാർലമെൻറിൽ നിരവധി സീറ്റുകളും ഇക്കാരണത്താൽ ഇൗ സംസ്ഥാനങ്ങൾക്ക് ഇല്ലാതാകും. കുടുംബാസൂത്രണത്തിലൂടെ ജനസംഖ്യ നിയന്ത്രിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങേളാട് ഇൗ ചെയ്യുന്നത് അനീതിയാണ്. അതിനാൽ 15ാം ധനകാര്യ കമീഷൻ ശിപാർശ വരുേമ്പാൾ ദക്ഷിേണന്ത്യൻ സംസ്ഥാനങ്ങൾക്ക് വിഹിതം വെട്ടിക്കുറച്ചത് അവസാനിപ്പിക്കണം. അക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇടെപട്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം നൽകണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.