ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിൽ ജെ.ഡി.യു നിലപാട് ചോദ്യംചെയ്ത മുതിർന്ന നേതാ ക്കളായ പ്രശാന്ത് കിഷോറിനെയും പവൻ വർമയെയും പാർട്ടി പുറത്താക്കി. ജെ.ഡി.യു ഉപാധ്യക്ഷ നാണ് പ്രശാന്ത് കിഷോർ. പവൻ വർമ ദേശീയ വക്താവും. ബിഹാറിനു പുറത്ത് ബി.ജെ.പിയെ പിന് തുണക്കാനുള്ള പാർട്ടി തീരുമാനത്തിനെതിരെ ഇരുനേതാക്കളും രംഗത്തുവന്നതും നടപടിക്ക് കാരണമായി.
പാർട്ടി അച്ചടക്കം ലംഘിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി ജനറൽ സെക്രട്ടറി കെ.സി. ത്യാഗി ഇരുവർക്കുമെതിരെ പുറപ്പെടുവിച്ച പ്രസ്താവനയിൽ പ്രശാന്ത് കിഷോർ, മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാറിനെ അപകീർത്തിപ്പെടുത്തുംവിധം സംസാരിച്ചതായും കുറ്റപ്പെടുത്തി.
കിഷോറിനെ പാർട്ടിയിലെടുത്തത് ബി.ജെ.പി നേതാവും ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ നിർദേശപ്രകാരമാണെന്ന് കഴിഞ്ഞദിവസം നിതീഷ് കുമാർ പറഞ്ഞത് ഇരുവരും തമ്മിലെ തർക്കം മൂർച്ഛിക്കാൻ ഇടയാക്കിയിരുന്നു. ഡൽഹി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല വഹിക്കുന്നത് തെരഞ്ഞെടുപ്പ് വിദഗ്ധൻ കൂടിയായ പ്രശാന്ത് കിഷോറാണ്. അതേസമയം, ഡൽഹിയിലെ രണ്ടു സീറ്റിൽ കിഷോറിെൻറ പാർട്ടിയായ ജെ.ഡി.യു ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി മത്സരിക്കുന്നതും വിവാദത്തിന് കാരണമായി.
പവൻ വർമയും ഡൽഹിയിലെ ജെ.ഡി.യു- ബി.ജെ.പി കൂട്ടുകെട്ടിനെ ശക്തമായി എതിർത്തിരുന്നു. പൗരത്വഭേദഗതി നിയമത്തെ എതിർത്ത് വർമ, നിതീഷ് കുമാറിന് തുറന്ന കത്തയച്ചതും പാർട്ടിയെ ചൊടിപ്പിച്ചു. ബിഹാറിൽ തുടർന്നും അധികാരത്തിൽ വരാൻ നിതീഷ് കുമാറിന് എെൻറ എല്ലാ ആശംസകളും എന്നായിരുന്നു പുറത്താക്കൽ നടപടിയോട് പ്രശാന്ത് കിഷോറിെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.