പട്ന: മതേതര വോട്ട് ഭിന്നിക്കുമെന്നതിനാൽ ഉത്തർ പ്രദേശിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ജനതാദൾ യുണൈറ്റഡ് (ജെ.ഡി.യു). ഇന്ന് വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിലാണ് പാർട്ടി നേതാക്കൾ ഇക്കാര്യം അറിയിച്ചത്.
ഉത്തർ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉൾപ്പെടെ ആർക്കുവേണ്ടിയും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നില്ലെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.
ബീഹാറിൽ സഖ്യകക്ഷിയായ ആർ.ജെ.ഡിയുവും ജെ.ഡി.യു മത്സരിക്കുന്നതിനെ നിരുത്സാഹപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. 2012ൽ ഉത്തർപ്രദേശിൽ ആകെയുള്ള 403 സീറ്റിൽ 219ൽ മത്സരിച്ചെങ്കിലും ഒരു സീറ്റിലും ജെ.ഡി.യു വിജയിച്ചിരുന്നില്ല.
യു.പി ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ അടുത്ത മാസം ഫെബ്രുവരി 11 മുതൽ മാർച്ച് എട്ട്വരെ നടക്കുന്ന തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.