ന്യൂഡൽഹി: 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ എതിരിടാൻ ഒരുമനസ്സോടെ കളത്തിലേക്ക് ആർ.ജെ.ഡി, ജെ.ഡി.യു പാർട്ടികൾ. തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിയിരിക്കേ ബിഹാറിൽ ഇരുപാർട്ടികളും സീറ്റ് വിഭജത്തിൽ ധാരണയിലെത്തി. സംസ്ഥാനത്ത് ഇരു പാർട്ടികളും 17 സീറ്റുകളിൽ വീതം മത്സരിക്കും. ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ചേർന്നാണ് സീറ്റ് വിഭജനത്തിൽ തീരുമാനത്തിൽ എത്തിയത്.
കോൺഗ്രസിന് നാല് സീറ്റ് നൽകാൻ ലാലു പ്രസാദ് യാദവും നിതീഷ് കുമാറും സമ്മതം നൽകിയതായി വൃത്തങ്ങൾ അറിയിച്ചു. തീരുമാനം ഇരുവരും കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. ഇടതുപക്ഷം രണ്ട് സീറ്റിൽ മാത്രമായി ഒതുങ്ങുമെന്ന് സീറ്റ് വിഭജനം സൂചിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഡൽഹിയിൽ ബിഹാർ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡി-ജെ.ഡി.യു-കോൺഗ്രസ്-ഇടതുപക്ഷ സഖ്യം ഒരുമിച്ച് പോരാടുമെന്നും സീറ്റ് വിഭജനം സംബന്ധിച്ച് സഖ്യത്തിന്റെ യോഗത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ബിഹാർ കോൺഗ്രസ് അധ്യക്ഷനും വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.