‘സി.എ.എ നടപ്പാക്കി​ ​േനാക്കൂ’ -അമിത്​ ഷായെ വെല്ലുവിളിച്ച്​ പ്രശാന്ത്​ കിഷോർ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമവും (സി.എ.എ) ദേശീയ പൗരത്വ രജിസ്​റ്ററും (എൻ.ആർ.സി) നടപ്പാക്കി നോക്കാൻ കേന്ദ്ര ആഭ്യന്ത ര മന്ത്രി അമിത്​ ഷ​ായെ വെല്ലുവിളിച്ച്​ ജെ.ഡി.യു നേതാവ്​ പ്രശാന്ത്​ കിഷോർ.

ജനകീയ പ്രക്ഷോഭം നിങ്ങൾ കണക്കിലെടുക്കുന്നില്ലെങ്കിൽ രാജ്യത്തോട്​ ധിക്കാരപൂർവം പ്രഖ്യാപിച്ച മുൻഗണനാക്രമത്തിൽ തന്നെ സി.എ.എയും എൻ.ആർ.സിയും നടപ്പാക്കാൻ മടിക്കുന്നതെന്തിനാണെന്നാണ്​ ട്വിറ്ററിലൂടെ പ്രശാന്ത്​ കിഷോർ ചോദിച്ചിരിക്കുന്നത്​. ‘പൗരന്മാരുടെ പ്രക്ഷോഭ​ത്തോട്​ പുറംതിരിഞ്ഞ്​ നിൽക്കുന്നത്​ ഒരു സർക്കാറിൻെറ ശക്​തിയുടെ ലക്ഷണമല്ല അമിത്​ ഷാ ജി. സി.എ.എക്കും എൻ.ആർ.സിക്കുമെതിരെ നടക്കുന്ന പ്രക്ഷോഭങ്ങൾ നിങ്ങൾ ഗൗരവത്തിലെടുക്കുന്ന​ില്ലെങ്കിൽ, നിങ്ങൾ രാജ്യത്തോട്​ ധിക്കാരപൂർവം പ്രഖ്യാപിച്ച മുൻഗണനാ ക്രമത്തിൽ തന്നെ അവ നടപ്പാക്കുന്നതിന്​ മടിക്കുന്നതെന്താണ്​?’- എന്നായിരുന്നു പ്രശാന്ത്​ കിഷോറിൻെറ ട്വീറ്റ്​.

പ്രതിപക്ഷം എത്ര പ്രതിഷേധിച്ചാലും സി.എ.എയും എൻ.ആർ.സിയും നടപ്പാക്കുക തന്നെ ചെയ്യുമെന്ന്​ കഴിഞ്ഞ ദിവസം ലഖ്​നോവിൽ നടന്ന റാലിയിൽ അമിത്​ ഷാ പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - JDU's Prashant Kishor dares Amit Shah to implement CAA, NRC in chronology he proposed -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.