ന്യൂഡൽഹി: 2019ലെ ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) അഡ്വാൻസ്ഡ് ഫലം പ്രസിദ്ധീ കരിച്ചു. മഹാരാഷ്ട്രയിലെ ഗുപ്ത കാർതികേയ് ചന്ദ്രേശ് ഒന്നാം റാങ്ക് നേടി. ഇദ്ദേഹം 372ൽ 346 മാർക്ക് നേടി. പെൺകുട്ടികളിൽ ശബ്നം സഹായ് ആണ് ഒന്നാമതെത്തിയത്. ഇവർക്ക് 308 മാർക്കുണ്ട്. അലഹബാദിലെ ഹിമൻഷു ഗൗരവ് സിങ് രണ്ടും ഡൽഹിയിലെ അർച്ചിത് ബുബ്ന മൂന്നും റാങ്ക് നേടി. 1,61,319 പേരാണ് ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതിയത്. 38,705 പേർ യോഗ്യത നേടി. ഇവരിൽ 5,356 പേർ വനിതകളാണ്. പൊതുവിഭാഗത്തിൽ 15,566 പേരാണ് യോഗ്യത നേടിയത്.
കേരളത്തിലെ ഒന്നാംസ്ഥാനം ഇടുക്കി അണക്കര സ്വദേശി വിഷ്ണു വിനോദിനാണ്. ദേശീയതലത്തിൽ 90ാംറാങ്ക്. ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഒന്നാംറാങ്കും വിഷ്ണുവിനായിരുന്നു. കേരള എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിലും ഒന്നാമതായിരുന്നു.ജെ.ഇ.ഇ അഡ്വാൻസ്ഡ് റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലാണ് രാജ്യത്തെ ഐ.ഐ.ടികളിൽ പ്രവേശനം നൽകുന്നത്. എൻജിനീയറിങ് കോളജുകളിലെ പ്രവേശനത്തിനുള്ള യോഗ്യതയായ ജെ.ഇ.ഇ മെയിൻ പരീക്ഷ ജയിച്ചാൽ മാത്രമേ ജെ.ഇ.ഇ അഡ്വാൻസ്ഡ് എഴുതാനാവുകയുള്ളൂ. ജെ.ഇ.ഇ മെയിൻ ഫലം ഏപ്രിലിൽ പ്രസിദ്ധീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.