ജെല്ലിക്കെട്ട്: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് തിരുമാവളവന്‍

കോയമ്പത്തൂര്‍: ജെല്ലിക്കെട്ട് സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കുനേരെ നടന്ന പൊലീസ് അതിക്രമങ്ങളെക്കുറിച്ച് ഹൈകോടതി സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്ന് വിടുതലൈ ശിറുതൈകള്‍ കക്ഷി പ്രസിഡന്‍റ് ടി. തിരുമാവളവന്‍ ആവശ്യപ്പെട്ടു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സി.പി.എം, സി.പി.ഐ, വിടുതലൈ ശിറുതൈ കക്ഷി ഉള്‍പ്പെട്ട ജനക്ഷേമ മുന്നണിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ നഗരത്തിലെ പവര്‍ഹൗസ് പരിസരത്ത് നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും തിരുമാവളവന്‍ മുന്നറിയിപ്പ് നല്‍കി. സി.പി.എം ജില്ല സെക്രട്ടറി രാമമൂര്‍ത്തി അധ്യക്ഷതവഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം വാസുകി, സംസ്ഥാന സമിതിയംഗം പി.ആര്‍. നടരാജന്‍, സി.പി.ഐ സംസ്ഥാന ട്രഷറര്‍ ആറുമുഖം എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ ധര്‍ണയില്‍ സ്ത്രീകളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ പങ്കെടുത്തു.

Tags:    
News Summary - jellikattu t thirumavalavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.