മസ്ഊദ് അസ്ഹര്‍ ഭീകരനെന്ന് മുശര്‍റഫ്

ന്യൂഡല്‍ഹി: ജയ്ശെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹര്‍ ഭീകരന്‍ തന്നെയാണെന്ന് പാകിസ്താന്‍ മുന്‍ പ്രസിഡന്‍റ് ജനറല്‍ പര്‍വേസ് മുശര്‍റഫ്. പാകിസ്താനിലടക്കം നിരവധി ബോംബ് സ്ഫോടനങ്ങളില്‍ അസ്ഹറിന് പങ്കുണ്ടെന്നും മുശര്‍റഫ് പറഞ്ഞു. സ്വകാര്യ വാര്‍ത്താചാനലിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നാല്‍, ഐക്യരാഷ്ട്ര സംഘടനയില്‍ അസ്ഹറിനെ ഭീകരവാദിയായി പ്രഖ്യാപിക്കാന്‍ പാകിസ്താന്‍, ചൈനയോട് ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. അസ്ഹറിനെതിരെ വ്യക്തമായ തെളിവില്ളെന്ന് പറഞ്ഞാണ് ചൈന ഇതിനെ യു.എന്നില്‍ എതിര്‍ത്തത്. 

പാക് ഹൈകമീഷന്‍ ഉദ്യോഗസ്ഥന്‍ ഡല്‍ഹിയില്‍ പിടിയിലായ സംഭവത്തെക്കുറിച്ച ചോദ്യത്തിന്, അതേപ്പറ്റി തനിക്കറിയില്ളെന്നും അങ്ങനെയുണ്ടെങ്കില്‍ അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ളെന്നുമായിരുന്നു മുന്‍ പാക് സൈനിക മേധാവി കൂടിയായ മുശര്‍റഫിന്‍െറ പ്രതികരണം.

Tags:    
News Summary - JeM chief Masood Azhar is a 'terrorist', says ex-Pak Prez Musharraf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.